എലിമിനേഷൻ… ഷോയിൽ നിന്ന് പുറത്തേക്ക്… ഇത്രയും പ്രതീക്ഷിച്ചില്ല! ആളെ അറിഞ്ഞാൽ നെഞ്ചത്ത് കൈ വെയ്ക്കും

മലയാളത്തിന്റെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് ഒരാഴ്ച പിന്നിട്ടിരിക്കുന്നു. അതോടൊപ്പം ബിഗ് ബോസില്‍ എലിമിനേഷൻ ഘട്ടത്തിന് തുടക്കമായിരിക്കുന്നു.
സോഷ്യൽ മീഡിയയിൽ ഇതിന്റെ പ്രെമോ വീഡിയോ വൈറലാകുന്നു. വഴക്കും ബഹളവും ഇല്ലാതെ ആയിരുന്നു ആദ്യത്തെ ആഴ്ച മുന്നോട്ട് പോയത്. എന്നാൽ മത്സരാർഥികളുടെ മനസ്സിൽ ചില പൊരുത്തക്കേടുകൾ ഉണ്ടായിട്ടുണ്ട്, നോമിനേഷൻ പ്രെമോ വീഡിയോ ഇതാണ് സൂചിപ്പിക്കുന്നത്. കൺഫഷൻ റൂമിൽ രഹസ്യമായിട്ടാണ് നോമിനേഷൻ നടന്നത്. ഓരോ ആളുടെയും പോരായ്മകള്‍ കണ്ടെത്തുകയാണ് എല്ലാവരും
ബിഗ് ബോസ് സീസൺ 3 ലെ ആദ്യ മത്സരാർഥിയായ നോബി ഋതു മന്ത്രയെയാണ് നോമിനേറ്റ് ചെയ്തിരിക്കുന്നത്. കുറച്ചുകൂടി ആക്ടീവാകണമെന്നാണ് കാരണമായി പറഞ്ഞിരിക്കുന്നത്. ഫിറോസിനെയാണ് മണിക്കുട്ടൻ നോമിനേറ്റ് ചെയ്തിരിക്കുന്നത് തന്റെ ജീവിതം തന്നെ തകര്‍ത്ത് കളയാന്‍ നോക്കിയിരുന്നു ഫിറോസ് ഇക്ക, അദ്ദേഹത്തെയാണ് ഞാന്‍ നോമിനേറ്റ് ചെയ്യുന്നതെന്നായിരുന്നു മണിക്കുട്ടന് പറഞ്ഞത്. ഫിറോസ് സന്ധ്യയെയാണ് നോമിനേറ്റ് ചെയ്തത്.
ഭാഗ്യ ലക്ഷ്മി സന്ധ്യ മനോജിനെയും അഡോണി ജോണിനെയുമാണ് നോമിനേറ്റ് ചെയ്തത്. സന്ധ്യാ മനോജിന് മനോഹരമായ കലയുണ്ട്, അത് മാത്രമാണ് അവരുടെ കോണ്‍സന്റ്രേഷൻ, ബിഗ് ബോസില്സ്പോര്ട്സും ബുദ്ധിയുമൊക്കെയുണ്ട് അതൊക്കെ പ്രയോഗിച്ചാല്‍ മാത്രമേ വിന്നറാകുവെന്നും അഡോണിക്ക് മത്സരബുദ്ധി വന്നിട്ടില്ലെന്നും ക്യാംപസില്‍ ആര്‍ജവമുള്ള ആളാണെങ്കിലും ഇവിടെ തണുപ്പൻ ആണെന്നാണ് തോന്നിയതെന്നും മനോഹരമായി സംസാരിച്ചിട്ട് കാര്യമില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
ഭാഗ്യലക്ഷ്മിയെയാണ് അഡോണി നോമിനേറ്റ് ചെയ്തത്. കിടിലൻ ഫിറോസിനെയും റിതു മന്ത്രയെയുമാണ് അനൂപ് കൃഷ്ണൻ നോമിനേറ്റ് ചെയ്തത്. താൻ മാത്രമാണ് ശരിയെന്നാണ് കിടിലൻ ഫിറോസ് വിശ്വസിക്കുന്നത് എന്നാണ് അനൂപ് കൃഷ്ണൻ പറഞ്ഞത്. ഡിംപാലിനയും മണിക്കുട്ടനെയുമാണ് റംസാൻ നോമിനേറ്റ് ചെയ്തത്. ഡിംപാല്‍ ചിലരോട് മാത്രമാണ് സംസാരിക്കുന്നത് എന്നും ഷോ ഓഫ് നടത്തുന്നതെന്നും മണിക്കുട്ടൻ ഒരാള്‍ മികച്ചതാകുമ്പോള്‍ അയാളെ തളര്‍ത്താൻ നോക്കുന്നുവെന്നും റംസാൻ പറഞ്ഞു.
ചുരുക്കി പറഞ്ഞാൽ റിതു മന്ത്ര- ഏഴ്, കിടിലൻ ഫിറോസ്- നാല്, ലക്ഷ്മി ജയൻ- നാല്, ഡിംപാല്‍- മൂന്ന് സന്ധ്യാ മനോജ്- മൂന്ന്, സായ് വിഷ്ണു- രണ്ട്, അഡോണി ജോണ്‍- രണ്ട്, ഭാഗ്യലക്ഷ്മി- രണ്ട് എന്നിങ്ങനെയാണ് എലിമിനേഷന് നോമിനേഷൻ ലഭിച്ചത്.
പ്രെമോ വീഡിയോയിൽ ലക്ഷ്മി, ഡിംപൽ തുടങ്ങിയവരെ കാണിക്കുന്നുണ്ട്. കൂടാതെ ടെൻഷനടിച്ചിരിക്കുന്ന മത്സരാര്‍ഥികളെ കാണിച്ചു കൊണ്ടാണ് പ്രെമോ വീഡിയോ അവസാനിക്കുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെയാണ് ഇന്നത്തെ എപ്പിസോഡിനായി കാത്തിരിക്കുന്നത്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...