Connect with us

കഴിവ് പാരമ്പര്യമാണ്..എന്റെ ആശംസകള്‍; മോഹന്‍ലാലിന്റെ മകളുടെ പുസ്തകത്തെ കുറിച്ച് അമിതാഭ് ബച്ചന്‍

Malayalam

കഴിവ് പാരമ്പര്യമാണ്..എന്റെ ആശംസകള്‍; മോഹന്‍ലാലിന്റെ മകളുടെ പുസ്തകത്തെ കുറിച്ച് അമിതാഭ് ബച്ചന്‍

കഴിവ് പാരമ്പര്യമാണ്..എന്റെ ആശംസകള്‍; മോഹന്‍ലാലിന്റെ മകളുടെ പുസ്തകത്തെ കുറിച്ച് അമിതാഭ് ബച്ചന്‍

മോഹന്‍ലാലിന്റെ മകള്‍ വിസ്മയയ്ക്ക് അമിതാഭ് ബച്ചന്റെ അഭിനന്ദനം. വിസ്മയയുടെ കാവ്യ-ചിത്ര പുസ്തകം ‘ഗ്രെയ്ന്‍ ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന ബുക്കിനെ കുറിച്ചുള്ള അഭിപ്രായങ്ങളാണ് ബച്ചന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

‘മോഹന്‍ലാല്‍, മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍, ഞാനേറെ ആരാധിക്കുന്ന വ്യക്തി, എനിക്കൊരു പുസ്തകം അയച്ചു തന്നു. ‘ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’, എഴുതിയിരിക്കുന്നതും ചിത്രം വരച്ചിരിക്കുന്നതും അദ്ദേഹത്തിന്റെ മകള്‍ വിസ്മയ. കവിതകളുടെയും ചിത്രങ്ങളുടെയും വളരെ ക്രിയാത്മവും ഹൃദയസ്പര്‍ശിയുമായ യാത്ര… കഴിവ് പാരമ്പര്യമാണ്… എന്റെ ആശംസകള്‍,” എന്നാണ് അമിതാഭ് ബച്ചന്റെ ട്വീറ്റ്.

താരത്തിന്റെ അഭിനന്ദനങ്ങള്‍ക്ക് നന്ദി അറിയിച്ചു കൊണ്ട് മോഹന്‍ലാലും രംഗത്തെത്തി. മകള്‍ക്കു ലഭിക്കുന്ന ഏറ്റവും മികച്ച അഭിനന്ദനവും അനുഗ്രഹവുമാണിതെന്ന് താരം പറഞ്ഞു.

വിസ്മയ എഴുതിയ എഴുപതിലധികം കവിതകളും അതിനനുസരിച്ച് വരച്ച ചിത്രങ്ങളും ചേര്‍ന്നതാണ് പുസ്തകം. ജാപ്പനീസ് ഹൈക്കു കവിതകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടെഴുതിയ കവിതകളാണിത്.

More in Malayalam

Trending

Recent

To Top