തനിക്കെതിരെ ഇത്രയും പേര് വോട്ട് ചെയ്തത്തിന്റെ കാരണം വെളിപ്പെടുത്തി റിതു മന്ത്ര

ബിഗ് ബോസ് മലയാളം സീസണ് 3 ആരംഭിച്ചിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുകയാണ്. ഇതിനോടകം തന്നെ നാടകീയമായ രംഗങ്ങള്‍ക്ക് ബിഗ് ബോസിൽ അരങ്ങേറിക്കഴിഞ്ഞു . പുതിയ മത്സരാര്‍ത്ഥികള്‍ കൂടി വന്നതോടെ ബിഗ് ബോസ് രസകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് . ആദ്യ ആഴ്ചയില്‍ തന്നെ പലരും പ്രേക്ഷകരുടെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ഗ്രൂപ്പുകളും തന്ത്രങ്ങളുമെല്ലാം പലരും പയറ്റിത്തുടങ്ങിയിട്ടുമുണ്ട്. പൊട്ടിക്കരച്ചിലുകൾക്കും ബിഗ് ബോസ് സാക്ഷിയായി.
ഇതിനിടെ ഇന്നലെ ബിഗ് ബോസില്‍ എലിമിനേഷനിലേക്കുള്ള നോമിഷേനും നടന്നു. ഏറ്റവും കൂടുതല്‍ പേര് നോമിനേറ്റ് ചെയ്തത് റിതു മന്ത്രയുടെ പേരായിരുന്നു. ആകെ പതിനാല് പേരുള്ളതിൽ ഏഴ് പേരാണ് റിതുവിനെതിരെ വോട്ട് ചെയ്തത്. വീട്ടിലെ മറ്റുള്ളവരുമായി റിതു അടുക്കുന്നില്ലെന്നും പലപ്പോഴും ഒറ്റപ്പെട്ട് നില്‍ക്കുകയാണെന്നുമായിരുന്നു വോട്ട് ചെയ്തവര്‍ പറഞ്ഞ കാരണം.
താന്‍ എന്തായാലും പുറത്താക്കാനുള്ളവരുടെ പട്ടികയില്‍ ഉണ്ടാകുമെന്ന് അറിയാമായിരുന്നുവെന്നാണ് റിതു പറയുന്നത്. നോമിനേഷന് റിസല്‍ട്ടുകള്‍ വന്നതിന് ശേഷം അഡോണിയോട് സംസാരിക്കയായിരുന്നു ഇത്തരത്തിൽ റിതു തുറന്നുപറഞ്ഞത് . എന്നാല്‍ ഇത്രയും പേര് വോട്ട് ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും റിതു പറയുന്നു. എന്തുകൊണ്ടായിരിക്കും തനിക്കെതിരെ ഇത്രയും പേര് വോട്ട് ചെയ്തെന്നും റിതു പറയുന്നുണ്ട്.
തനിക്കെതിരെ വോട്ട് ചെയ്തവര്‍ കൂടുതലും സ്ത്രീകളാണെന്നാണ് റിതു പറഞ്ഞുവെക്കുന്നത് . ഇതിനുള്ള കാരണമായി റിതു പറയുന്നത് കുശുമ്പാണ്. റിതുവിന്റെ ഈ വാദത്തെ അഡോണി അംഗീകരിക്കുകയും ചെയ്തു. സ്ത്രീ മത്സരാര്‍ത്ഥികളെ കുറയ്ക്കുകയാണ് ലക്ഷ്യമെന്നാണ് അഡോണി പറയുന്നത്. ചേച്ചിയെ കാണാന്‍ ലുക്കുണ്ട്. ഒരുപാട് ആരാധകരുണ്ടാകുമെന്നും അഡോണി പറയുകയുണ്ടായി.
ഇത് സമ്മതിച്ചു കൊണ്ട് റിതുവും സംസാരിക്കുന്നുണ്ടായിരുന്നു. നല്ല ആള്‍ക്കാരും ഭംഗിയുള്ളവരും ആകുമ്പോള്‍ ഒഴിവാക്കാന്‍ മറ്റുള്ളവര്‍ ശ്രമിക്കുമെന്ന് റിതു കൂട്ടിച്ചേർത്തു . കഴിഞ്ഞ ദിവസം നമ്മള് ഇവിടെ പാട്ടൊക്കെ പാടി തകര്ത്തല്ലോയെന്നും റിതു ചോദിക്കുന്നുണ്ട്. പിന്നീട് വീട്ടിന് ഉള്ളില്‍ വച്ച് അനൂപ്, റംസാന് എന്നിവരോട് സംസാരിക്കുമ്പോഴും ഇതേക്കുറിച്ച് റിതു പറയുന്നുണ്ട്.
തന്നെ നോമിനേറ്റ് ചെയ്തത് ആരൊക്കെയാണെന്ന് അറിയാമെന്നാണ് റിതു പറയുന്നത്. കഴിഞ്ഞ ദിവസം പാട്ടൊക്കെ പാടി രംഗം കൊഴുപ്പിച്ചിരുന്നു. അപ്പോള്‍ തന്നെ താന്‍ ഉറപ്പിച്ചിരുന്നുവെന്നും റിതു പറയുന്നു. ഇതോടെ താന്‍ കൂടുതല്‍ കരുത്തോടെ തന്റെ ശക്തികാണിച്ചു കൊടുക്കുമെന്നും റിതു പറഞ്ഞു. അതേസമയം നോമിനേറ്റ് ചെയ്യപ്പെട്ടതില്‍ ടെന്‍ഷനില്ലെന്നും റിതു പറയുന്നു. മോഡലിങ് രംഗത്ത് ഇതിലും വലിയ വെല്ലുവിളികൾ നേരിട്ടുണ്ടെന്ന് റിതു പറയുന്നു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...