Malayalam
വൈറലായി നിത്യ മേനോന്റെ പുത്തന്‍ ചിത്രങ്ങള്‍; മലയാളത്തിലേയ്ക്ക് എന്ന് തിരിച്ചെത്തുമെന്ന് ആരാധകര്‍
വൈറലായി നിത്യ മേനോന്റെ പുത്തന്‍ ചിത്രങ്ങള്‍; മലയാളത്തിലേയ്ക്ക് എന്ന് തിരിച്ചെത്തുമെന്ന് ആരാധകര്‍
മികച്ച ഒരുപിടി കഥാപാത്രങ്ങള്‍ കൊണ്ട് എന്നും പ്രേക്ഷകരെ കയ്യിലെടുത്ത നടിയാണ് നിത്യ മേനോന്‍. നല്ലൊരു ഗായിക കൂടിയായ താരം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മൂന്ന് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള നടി കൂടിയാണ് നിത്യ.
മിസ്‌കിന്‍ സംവിധാനം നിര്‍വഹിക്കുന്ന സൈക്കോയിലാണ് പ്രേക്ഷകര്‍ അവസാനം നിത്യ മേനോനെ കണ്ടത്. കൂടാതെ പ്രാണ, മിഷന്‍ മംഗള്‍ എന്നീ ചിത്രങ്ങളിലും ഈ അടുത്ത് താരം അഭിനയിച്ചു.
മിഷന്‍ മംഗളിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ച താരത്തിന്റെ പുതിയ ഫോട്ടോസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. നിന്നില നിന്നില എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രസ്സ് മീറ്റിന് എത്തിയ നിത്യ മേനോന്റെ ചിത്രങ്ങളാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.
നിരവധി പേരാണ് ചിത്രത്തിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. മലയാളത്തിലേയ്ക്ക് എപ്പോള്‍ എത്തുമെന്നും ആരാധകര്‍ ചോദിക്കുന്നു. നിത്യ മേനോനെ കൂടാതെ അശോക് സെല്‍വന്‍, ഋതു വര്‍മ്മ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
