
Malayalam
കലാകാരന്മാര് കൂടുതല്‍ പേരും വലതു പക്ഷത്താണ്; കോണ്‍ഗ്രസിലേയ്ക്ക് കൂടുതല്‍ പേര് വരും
കലാകാരന്മാര് കൂടുതല്‍ പേരും വലതു പക്ഷത്താണ്; കോണ്‍ഗ്രസിലേയ്ക്ക് കൂടുതല്‍ പേര് വരും
Published on

സിനിമയിലെ കലാകാരന്മാരില് കൂടുതല്‍പ്പേരും വലതുപക്ഷത്താണ് ഉള്ളതെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി. ഇനിയും കൂടുതല്‍ കലാകാരന്മാര് കോണ്‍ഗ്രസിലേക്ക് വരുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ധര്മജന് പറഞ്ഞു.വര്‍ഷങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് താന്‍.
പോസ്റ്റര്‍ ഒട്ടിക്കാനും മൈക്ക് അനൗണ്‍സ്മെന്റിനും നടന്നിട്ടുണ്ട്. ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. അപ്പോഴൊക്കെ മത്സരിക്കാനുള്ള അവസരം കിട്ടിയിരുന്നു. എന്നാല്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ പ്രശ്നമൊന്നുമില്ലെന്നും ധര്മജന് വ്യക്തമാക്കി.
ധര്മജന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ബാലുശേരിയില്‍ മത്സരിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം പാര്‍ട്ടി സ്ഥിരീകരിച്ചിരുന്നില്ല. അതേസമയം രമേഷ് പിഷാരടി പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യകേരളയാത്രയില്‍ പങ്കെടുത്തതോടെ പിഷാരടിയും കോണ്‍ഗ്രസിനായി മത്സരിക്കുമെന്ന് അഭ്യൂഹം പരന്നിരിക്കുകയാണ്. അതിനിടെ ധര്‍മജനേയും പിഷാരടിയെയും എറണാകുളത്തെ കുന്നത്തുനാട്ടിലും തൃപ്പൂണിത്തുറയിലുമായി മത്സരിപ്പിക്കണമെന്ന നിര്‍ദ്ദേശം പാര്‍ട്ടിയിലെ ഒരു വിഭാഗം മുന്നോട്ടുവച്ചിട്ടുണ്ട്.
ട്വന്റി ട്വന്റിക്ക് നിര്‍ണായക സ്വാധീനമുളള കുന്നത്തുനാട് ഇത്തവണ നിലനിര്‍ത്തണമെങ്കില്‍ ധര്‍മ്മജനെപ്പോലൊരാള്‍ വേണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത്. തൊട്ടടുത്ത തൃപ്പൂണിത്തുറയില്‍ പിഷാരടിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഈ മേഖലയൊന്നാകെ കൂടുതല്‍ ശ്രദ്ധിക്കപ്പെടുമെന്നും അത് പാര്‍ട്ടിക്ക് ഗുണംചെയ്യുമെന്നാണ് ഇവരുടെ അവകാശവാദം.
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ ആണ് വേടൻ. കഴിഞ് ദിവസമായിരുന്നു വേടന്റെ കൊച്ചിയിലെ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...