Malayalam
‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ഇനി തെലുങ്കിലേയ്ക്കും തമിഴിലേയ്ക്കും; റീമേക്ക് അവകാശങ്ങള്‍ വാങ്ങിച്ചു
‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ഇനി തെലുങ്കിലേയ്ക്കും തമിഴിലേയ്ക്കും; റീമേക്ക് അവകാശങ്ങള്‍ വാങ്ങിച്ചു
ഏറെ പ്രേക്ഷകശ്രദ്ധ നേടുകയും, വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാകുകയും ചെയ്ത ചിത്രമാണ് ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’. വീടിന്റെ അകത്തളങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അസമത്വവും അടിച്ചമര്‍ത്തലുകളും ചൂണ്ടിക്കാട്ടുന്ന ചിത്രം വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെത്തിയ ചിത്രം നീം സ്ട്രീ എന്ന ഒ.ടി.ടി. പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്തത്.
ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന്റെ തമിഴ്, തെലുങ്ക് റീമേക്കുകള്‍ ഒരുങ്ങുന്നു എന്ന വാര്‍തത്കളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ബൂംറാംഗ്, ബിസ്‌കോത്ത് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ആര്‍. കണ്ണന്‍ ആണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ റീമേക്ക് അവകാശങ്ങള്‍ വാങ്ങിയിരിക്കുന്നത്. തമിഴ്, തെലുങ്ക് റീമേക്കുകള്‍ സംവിധാനം ചെയ്യുന്നതും കണ്ണന്‍ തന്നെയാണ്.
തൊണ്ടിമുതലും ദൃക്സാക്ഷിയും ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ദമ്പതികളായി എത്തിയ ചിത്രമാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. വിവാഹശേഷം അടുക്കളയും പാചകവുമായി മാത്രം ഒതുങ്ങിപ്പോകുന്ന ഒരുകൂട്ടം സ്ത്രീജനങ്ങളുടെ ആത്മസംഘര്‍ഷങ്ങളുടെ കഥയാണ് ചിത്രം പറഞ്ഞത്.
ചിത്രത്തിലെ ഓരോ രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. സിനിമയില്‍ ഉള്‍പ്പെടുത്തിയതില്‍ മൂന്നിരട്ടിയിലേറെ പാത്രങ്ങള്‍ ഷൂട്ടിംഗിനിടെ നിമിഷ കഴുകിയിട്ടുണ്ട് എന്ന് സംവിധായകന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
