
Actress
ആർക്കൊപ്പം അഭിനയിക്കാനാണ് എറ്റവും ഇഷ്ടം, കല്യാണി പ്രിയദർശന്റെ മറുപടി വൈറലാകുന്നു
ആർക്കൊപ്പം അഭിനയിക്കാനാണ് എറ്റവും ഇഷ്ടം, കല്യാണി പ്രിയദർശന്റെ മറുപടി വൈറലാകുന്നു
Published on

തെലുങ്ക് ചിത്രം ഹലോയിലൂടെ സിനിമയില്‍ അരങ്ങേറിയ കല്യാണി പ്രിയദര്ശൻ തുടര്‍ന്ന് തമിഴിലും സിനിമകള്‍ ചെയ്തു. നിലവില്‍ വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഹൃദയമാണ് കല്യാണി പ്രിയദര്‍ശന്റെ പുതിയ ചിത്രം. ഇപ്പോഴിതാ സിനിമയില്‍ ആര്‍ക്കൊപ്പം അഭിനയിക്കാനാണ് എറ്റവും ഇഷ്ടപ്പെടുന്നത് എന്ന ചോദ്യത്തിന് നടി നല്കിയ മറുപടി ശ്രദ്ധേയമായിരുന്നു. ഒരു സ്വകാര്യ എഫ് എം ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു കല്യാണി പ്രിയദര്ശന് മനസുതുറന്നത്. ലോകത്ത് വളരെ രസികനായിട്ടുളള ആര്‍ക്കൊപ്പം അഭിനയിക്കാനും എനിക്ക് ഇഷ്ടമാണെന്ന് കല്യാണി പറയുന്നു.
ലൊക്കേഷന്‍ തമാശകള്‍ കൊണ്ട് നിറയ്ക്കുന്ന ഒരാള്‍ ആണ് നായകനെങ്കില്‍ ഞാന്‍ ഒരുപാട് ഹാപ്പിയാണ്. അങ്ങനെയുളളവരുമായി അസോസിയേറ്റ് ചെയ്യുമ്പോള്‍ നമ്മളും അവര്‍ക്കൊപ്പം കുളമാകും. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ തിളങ്ങിയ താരമാണ് കല്യാണി പ്രിയദര്ശന്. സുരേഷ് ഗോപിയും ദുല്‍ഖര്‍ സല്‍മാനും നായകന്മാരായ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. വരനെ ആവശ്യമുണ്ട് ചിത്രത്തിന് പിന്നാലെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിരുന്നു. തെലുങ്കില്‍ നാഗാര്‍ജുനയുടെ മകന് അഖില്‍ അക്കിനേനിയായിരുന്നു കല്യാണിയുടെ ആദ്യ നായകന്. പിന്നാലെ സായി ധരം തേജ്, ഷര്‍വാനന്ദ്, തുടങ്ങിയവരുടെ നായികയായും കല്യാണി അഭിനയിച്ചു. തമിഴില്‍ ശിവകാര്ത്തികേയനൊപ്പമുളള ഹീറോയാണ് കല്യാണിയുടെ ആദ്യ ചിത്രം. പിന്നാലെ പുത്തം പുതുകാലൈ എന്ന ആന്തോളജി ചിത്രത്തിലും തമിഴില്‍ കല്യാണി അഭിനയിച്ചു. ഒടിടി പ്ലാറ്റ്ഫോം വഴിയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്.
about an actress
വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുള്ള താരമാണ് മഞ്ജു വാര്യർ. നടിയുടെ വിവാഹവും വിവാഹമോചനവും സിനിമയിലേയ്ക്കുള്ള തിരിച്ചു വരവുമെല്ലാം...
മലയാളികൾക്ക് സുപരിചിതയായ നടിയാണ് മീര വാസുദേവ്. മോഹൻലാലിന്റെ നായികയായി തന്മാത്ര എന്ന ചിത്രം മാത്രം മതി മീരയെ പ്രേക്ഷകർ ഓർത്തിരിക്കാൻ. പിന്നീട്...
ദുൽഖർ സൽമാന്റെ പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ച താരമാണ് മാളവിക മോഹനൻ. ഇപ്പോഴിതാ സിനിമാ മേഖലയിലെ...
ഷെയ്ൻ നിഗം നായകനായി എത്തിയ ഉല്ലാസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് പവിത്ര ലക്ഷ്മി. ഇപ്പോഴിതാ താൻ നേരിടുന്ന ഗുരുതരമായ ആരോഗ്യ...
തെന്നിന്ത്യൻ താര സുന്ദരിമാരിൽ ഇപ്പോഴും തിളങ്ങി നിൽക്കുന്ന നടിയാണ് ഖുഷ്ബു. മുംബൈയിൽ ജനിച്ച്, ബോളിവുഡിലൂടെ സിനിമാ ലോകത്തെത്തി തെന്നിന്ത്യൻ സിനിമകളിൽ നിറ...