
Malayalam
അവസരങ്ങള്‍ ചോദിച്ച് ആരുടെയും അടുത്ത് പോയിട്ടില്ല; നമ്മളെ മനസിലാക്കിയവർക്കൊപ്പമാണ് നമ്മൾ നിൽക്കേണ്ടത്
അവസരങ്ങള്‍ ചോദിച്ച് ആരുടെയും അടുത്ത് പോയിട്ടില്ല; നമ്മളെ മനസിലാക്കിയവർക്കൊപ്പമാണ് നമ്മൾ നിൽക്കേണ്ടത്

സിനിമയിൽ അവസരങ്ങൾ ചോദിച്ച് ഇതുവരെ ആരുടെയും അടുത്ത് പോയിട്ടില്ലെന്ന് നർത്തകനും നടനുമായ ആർഎൽവി രാമകൃഷ്ണൻ. മനസിലാക്കി ഒരവസരം തന്നപ്പോൾ സന്തോഷത്തോടെ അത് സ്വീകരിച്ചു. നമ്മൾ മനസിലാക്കിയവരല്ല നമ്മളെ മനസിലാക്കിയവർക്കൊപ്പമാണ് നമ്മൾ നിൽക്കേണ്ടത്. അദ്ദേഹം കുറിച്ചു.
2001 ൽ ജെ. ഫ്രാൻസിസ് സംവിധാനം ചെയ്ത മസനഗുഡി മന്നാ ഡിയാർ സ്പീക്കിങ്ങ് എന്ന ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രം ചെയ്തിരുന്നു. ഇതേ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറായ ജെ.പി. മണക്കാടാണ് സതീഷ് അനന്തപുരി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ജാസി ഗിഫ്റ്റ് പാടിയ ഒരു ഗാനത്തിൽ അഭിനയിക്കാൻ വിളിച്ചതെന്ന് ഫേസ്ബുക്കിൽ അറിയിച്ചിരിക്കുകയാണ് ആര്‍എൽവി രാമകൃഷ്ണൻ.
വിശ്വ ശില്പി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഡ്വക്കേറ്റ് വിനോദ് എസ് നായർ നിർമ്മിച്ച് അനന്തപുരി സംവിധാനം ചെയ്യുന്ന ” പിന്നില്‍ ഒരാള്‍ ” എന്ന സിനിമയിലാണ് രാമകൃഷ്ണൻ അഭിനയിച്ചത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പൂര്‍ത്തിയായി.
പുതുമുഖങ്ങളായ സൽമാൻ, ആരാധ്യ സായ് എന്നിവര്‍ നായികാ നായകന്മാരാവുന്ന സിനിമയിൽ ആര്‍എൽവി രാമകൃഷ്ണന് പുറമെ ദേവൻ, ദിനേശ് പണിക്കർ, ജയൻ ചേര്‍ത്തല, ഐഎം വിജയൻ, ആനന്ദ്, ഉല്ലാസ് പന്തളം, നെല്‍സണ്‍, അസ്സീസ് നെടുമങ്ങാട്, വിതുര തങ്കച്ചൻ, ആൻ്റണി, വിഡ്രോസ്, ജോജോ, ഗീത വിജയൻ ,അംബിക മോഹൻ, കവിതലക്ഷ്മി, പൂർണ്ണിമ ആനന്ദ്, ഗോപിക തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നു.ഒപ്പം, പ്രൊഡക്ഷന്‍ കൺട്രോളർ ജെ.പി മണക്കാട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. റെജു ആര് അമ്പാടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...