
Actress
കുഞ്ഞിനെ കുറിച്ചുള്ള സർപ്രൈസ് ആയിരുന്നോ? മേഘ്‌ന രാജ് കാത്തിരിക്കാൻ പറഞ്ഞ കാര്യം പുറത്ത് വിട്ട് നടി
കുഞ്ഞിനെ കുറിച്ചുള്ള സർപ്രൈസ് ആയിരുന്നോ? മേഘ്‌ന രാജ് കാത്തിരിക്കാൻ പറഞ്ഞ കാര്യം പുറത്ത് വിട്ട് നടി
Published on

രണ്ട് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു മേഘ്നയും ചിരഞ്ജീവിയും വിവാഹിതരാകുന്നത്. സിനിമ സെറ്റിൽ ആരംഭിച്ച പ്രണയമായിരുന്നു ഇവരുടേത്. 2015 ൽ പുറത്തുവന്ന ആട്ടഗര എന്ന ചിത്രത്തിലാണ് ആദ്യമായി ഇരുവരും അഭിനയിക്കുന്നത്. ആ സെറ്റിൽ വെച്ച് തുടങ്ങിയ ബന്ധമായിരുന്നു ഏറ്റവും ഒടുവിൽ വിവാഹത്തിൽ എത്തിയത്. കന്നഡ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ചയായ ഒരു വിവാഹമായിരുന്നു ഇവരുടേത്. അടുത്ത സുഹൃത്തുക്കളായ ഇവർ ഗോസിപ്പ് കോളങ്ങളിൽ സജീവമായിരുന്നു. വളരെ രഹസ്യമായി കൊണ്ട് പോയ പ്രണയമായിരുന്നു ഇവരുടേത്. ഒരുമിച്ചുളള ഒരോ നിമിഷവും ആഘോഷാമക്കുകയായിരുന്നു ഇവർ. ഈ സന്തോഷത്ത കീറിമുറിച്ചു കൊണ്ടാണ് ദുരന്തം ഇവരുടെ ജീവിത്തിൽ വില്ലനായത്. ചിരഞ്ജീവിയുടെ അപ്രതീക്ഷിത വിയോഗത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് തെന്നിന്ത്യൻ സിനിമ ലോകവും ആരാധകരും.
കഴിഞ്ഞ ജൂണില്‍ മേഘ്‌നയുടെ ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗമുണ്ടാക്കിയ തീരാവേദനയിലാണ് നടിയിപ്പോഴും. അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന സമയത്താണ് നടിയ്ക്ക് പ്രിയപ്പെട്ടവനെ നഷ്ടപ്പെടുന്നത്. ഒക്ടോബറിലാണ് മേഘ്‌ന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ചിന്റു എന്ന ഓമനപ്പേരിട്ടിരിക്കുന്ന മകനെ കുറിച്ച് പല കാര്യങ്ങള്‍ നടി ഇതിനകം പറഞ്ഞിരുന്നു. അങ്ങനെയിരിക്കെ കഴിഞ്ഞ ദിവസം ഒരു സര്‍പ്രൈസ് വരുന്നുണ്ടെന്ന അറിയിപ്പുമായിട്ടാണ് മേഘ്‌ന എത്തിയത്. ഫെബ്രുവരി പന്ത്രണ്ടിന് രാവിലെ 9 മണിയ്ക്ക് അത് പുറത്ത് വിടുമെന്നുള്ള കാര്യവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ നടി സൂചിപ്പിച്ചിരുന്നു.
മേഘ്‌നയുടെ പോസ്റ്റ് ഏറ്റുപിടിച്ച് സുഹൃത്തുക്കളും രംഗത്ത് വന്നിരുന്നു. മലയാള നടിമാരായ നസ്രീയ നസീമും അനന്യയും ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. മേഘ്‌നയുമായി അടുത്ത സൗഹൃദത്തിലുള്ളവരാണ് ഇരുവരും. ചിരുവിന്റെ വിയോഗ സമയത്തും മകന്‍ ജനിക്കുന്ന സമയത്തുമെല്ലാം വലിയൊരു പിന്തുണ നല്‍കി നടിമാര്‍ കൂടെയുണ്ടായിരുന്നു. ഫെബ്രുവരി 12 ന് ആകാംഷ ജനിപ്പിക്കുന്നൊരു വാര്‍ത്ത വരുന്നുണ്ട്. ഞാനും അതിന് ആവേശത്തോടെ കാത്തിരിക്കുകയാണെന്നായിരുന്നു നസ്രിയ സൂചിപ്പിച്ചത്. ഒടുവില്‍ മേഘ്‌ന സൂചിപ്പിച്ച സര്‍പ്രൈസ് പുറത്ത് വന്നിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു വീഡിയോയുമായിട്ടാണ് നടി എത്തിയിരിക്കുന്നത്. ആദ്യം ചിരഞ്ജീവി സര്‍ജയുടെയും പിന്നെ മേഘ്‌നയുടെയും ഇരുവരും ഒന്നിച്ചുള്ളതുമായ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയതായിരുന്നു വീഡിയോ. ഇരുവരുടെയും വിവാഹസമയത്തുള്ളതും അല്ലാത്തതുമായ നിരവധി ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഒടുവില്‍ മകനിലേക്ക് എത്തി. ചിരഞ്ജീവി സര്‍ജയുടെ പേരില്‍ നിന്നും ജൂനിയര്‍ ചീരു എന്ന എഴുത്താണ് കാണിക്കുന്നത്.
വീഡിയോയുടെ അവസാനം മകനെ എടുത്ത് നില്‍ക്കുന്ന മേഘ്‌നയുടെ ചിത്രവും മകന്റെ ശബ്ദവും കൊടുത്തിരിക്കുകയാണ്. ഇപ്പോള്‍ നിങ്ങള്‍ അവന്റെ ശബ്ദം കേട്ടു. ഇനി അവനോട് ഹലോ പറയാന്‍ ഫെബ്രുവരി പതിനാല് വരെ കാത്തിരിക്കൂ. ഒത്തിരി സ്‌നേഹത്തോടെ ചിരഞ്ജീവി സര്‍ജയും മേഘ്‌ന രാജ് സര്‍ജയും എന്നുമാണ് വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. നിങ്ങള്‍ ഇപ്പോള്‍ അവനെ കേട്ടില്ലേ. അതേ അത് അവന്‍ തന്നെയാണ്. ജൂനിയര്‍ ചിരു, ഞങ്ങളുടെ സിംബ. അവനെ കാണാന്‍ എല്ലാവരും കാത്തിരിക്കണം. ഫെബ്രുവരി പതിനാലിന് മകനുമായി വരാമെന്നാണ് വീഡിയോയ്ക്ക് നടി അടിക്കുറിപ്പായി കൊടുത്തത്. കുഞ്ഞിനെ കാണാനാണ് ഇത്രയും ആകാംഷയോട് കാത്തിരിക്കുന്നത്. അതിനൊപ്പം അവന്റെ പേരെന്താണെന്ന് കൂടി പറയണമെന്നും കമന്റിലൂടെ ആരാധകര്‍ ചോദിക്കുകയാണ്.
about an actress
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ലക്ഷ്മി പ്രിയയെ പ്രേക്ഷകർ അടുത്തറിയുന്നത്. ഗ്രാന്റ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...