
Malayalam
തന്റെ വീട് തന്നെ ഒരു മിനി ബിഗ് ബോസ്, ഇനി താന്‍ ക്യാമറയുള്ളതില് പോകുന്നത് എന്തിനാ; പ്രതികരണവുമായി അഹാന
തന്റെ വീട് തന്നെ ഒരു മിനി ബിഗ് ബോസ്, ഇനി താന്‍ ക്യാമറയുള്ളതില് പോകുന്നത് എന്തിനാ; പ്രതികരണവുമായി അഹാന

ബിഗ് ബോസ് സീസണ് 3യുടെ പ്രഖ്യാപനം വന്നതു മുതല്‍ മത്സരാര്‍ത്ഥികളുടെ സാധ്യതാ പട്ടികയിലുള്ള ഒരു പേരാണ് നടി അഹാന കൃഷ്ണകുമാറിന്റേത്. അഹാനയോ അനുജത്തിമാരായ ദിയയോ ഇഷാനിയോ ആരെങ്കിലും ഒരാള്‍ ബിഗ് ബോസില്‍ മത്സരാര്‍ത്ഥി ആയെത്തുമെന്ന പ്രചാരണങ്ങളും ഉണ്ടായിരുന്നു.
വാര്‍ത്തകളെ തുടര്‍ന്ന് ബിഗ് ബോസിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി ദിയ കൃഷ്ണ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, താനും ബിഗ് ബോസിലേക്ക് ഇല്ലെന്ന് പറഞ്ഞിരിക്കുകയാണ് അഹാന. ദേശീയ മാധ്യമങ്ങളില്‍ വരെ ബിഗ് ബോസ് സാധ്യത പട്ടികയില്‍ അഹാനയുടെ പേര് ഉണ്ടായിരുന്നു.
ഈ പ്രചാരണങ്ങളോട് രൂക്ഷമായി തന്നെ പ്രതികരിച്ചിരിക്കുകയാണ് അഹാന. കഴിഞ്ഞ മൂന്ന്, നാല് ദിവസമായി താന്‍ ബിഗ് ബോസിലേക്ക് വരുന്നു എന്ന വ്യാജവാര്‍ത്തകള്‍ കാണുന്നു. കുറച്ചു പേര് തന്നോട് ചോദിക്കുന്നു പോകുന്നുണ്ടോ എന്ന്. വ്യാജവാര്‍ത്തകളോട് പ്രതികരിക്കണ്ടെന്ന് ആദ്യം തോന്നി.
എന്നാല്‍ ഇന്ന് വിശ്വസനീയമായ പലരും ചോദിക്കുന്നു ബിഗ് ബോസിലേക്ക് പോകുന്നുണ്ടോയെന്ന്. ഇല്ല, ഒരിക്കലുമില്ല. ഷോ കാണാറ് പോലുമില്ല. ഇത് വ്യാജവാര്‍ത്തയാണ്. തന്റെ വീട് തന്നെ ഒരു മിനി ബിഗ് ബോസ് ആണ്. ഇനി താന്‍ ക്യാമറയുള്ളതില് പോകുന്നത് എന്തിനാ എന്നാണ് അഹാന ചോദിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
മലയാള താരസംഘടനയായ അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവം താരങ്ങളെ അപമാനിക്കുന്നതാണെന്ന് നടൻ ജയൻ ചേർത്തല. സംഘടനയിലെ അംഗങ്ങൾക്കെതിരെ പീഡന...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...