
Malayalam
‘പുതിയ തുടക്കത്തിന് ചിയേഴ്സ്’; ദുല്‍ഖറിന്റെ നായികയായി ബോളിവുഡ് സുന്ദരി ഡയാന പെന്റി
‘പുതിയ തുടക്കത്തിന് ചിയേഴ്സ്’; ദുല്‍ഖറിന്റെ നായികയായി ബോളിവുഡ് സുന്ദരി ഡയാന പെന്റി

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത് ബോളിവുഡ് താരസുന്ദരി ഡയാന പെന്റി. ബോളിവുഡില്‍ കോക്ടെയ്ല്‍, ലക്നൗ സെന്‍ട്രല്‍, ഹാപ്പി ബാഗ് ജായേഗി തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ഡയാന.
ഡയാന തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. പുതിയ തുടക്കത്തിന് ചിയേഴ്സ്, എന്റെ ആദ്യ മലയാള സിനിമ, ഈ പുതിയ യാത്രയില്‍ ദുല്‍ഖര്‍ സല്‍മാനും, റോഷന് ആന്‍ഡ്രൂസിനും ടീമിനുമൊപ്പം ചേരുന്നതില്‍ വലിയ സന്തോഷമുണ്ട് എന്നാണ് ഡയാന ദുല്‍ഖറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.
ഞങ്ങളുടെ പുതിയ സിനിമയിലേക്ക് ഡയാനയ്ക്ക് സ്വാഗതം. താങ്കള്‍ ഞങ്ങളുടെ ഒപ്പം ചേരുന്നതില്‍ അതിയായ സന്തോഷമുണ്ട്. നല്ലൊരു സമയം ആശംസിക്കുന്നു. അതോടൊപ്പം കേരള കാണു, ഇവിടുത്തെ രുചികളും, ദുല്‍ഖര്‍ ഡയാനയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുകയാണ്.
‘ഹേയ് സിനാമിക’ എന്ന തമിഴ് ചിത്രത്തിലാണ് ദുല്‍ഖര്‍ ഒടുവില്‍ അഭിയനിച്ചത്. കാജള്‍ അഗര്‍വാള്‍, അദിതി റാവു ഹൈദരി എന്നിവരാണ് ചിത്രത്തില്‍ നായികമാര്‍. ദുല്‍ഖര്‍ അഭിനയിച്ച ബിഗ് ബജറ്റ് മലയാള ചിത്രമായ കുറുപ്പ് റിലീസിനായി ഒരുങ്ങുകയുമാണ്.
ദുല്‍ഖറും റോഷന് ആന്‍ഡ്രൂസും ഒരുമിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയാണ്. ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറെര്‍ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന അഞ്ചാമത്തെ സിനിമ കൂടിയാണിത്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...