
Malayalam
വിവാഹ വാർഷിക ദിനത്തിൽ പ്രിയതമനൊപ്പം ഭാമ; ഹൃദയസ്പർശിയായ പോസ്റ്റ് പങ്ക് വെച്ച് താരം
വിവാഹ വാർഷിക ദിനത്തിൽ പ്രിയതമനൊപ്പം ഭാമ; ഹൃദയസ്പർശിയായ പോസ്റ്റ് പങ്ക് വെച്ച് താരം
Published on

മലയാള സിനിമാലോകം ഒന്നടങ്കം എത്തിയ വിവാഹമായിരുന്നു നടി ഭാമയുടേത്. 2020 ജനവരി 20 നായിരുന്നു ഭാമയും അരുണും വിവാഹിതരാകുന്നത്. ഇപ്പോൾ ഇതാ വിവാഹ വാർഷിക ദിനത്തിൽ ഹൃദയസ്പർശിയായ പോസ്റ്റ് പങ്ക് വെച്ചാണ് ഭാമ എത്തിയത്. അരുണിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു തന്റെ പുതിയ ജീവിതത്തെ കുറിച്ച് നടി കുറിച്ചത്. ആരാധകർക്കായി ഇരുവരുടേയും പുതിയ ചിത്രവും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
ഭാമയ്ക്ക് ആശംസയുമായി ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടണ്ട്. നടിയും ബിഗ് ബോസ് താരവുമായ വീണ നായർ ഭാമയ്ക്കും അരുണിനും ആശംസയുമായി എത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയായി താരദമ്പതികളുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആശംസ അറിയിച്ചിരിക്കുന്നത്. പ്രിയപ്പെട്ടവർക്ക് വിവാഹവാർഷിക ആശസകൾ എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. വീണയുടെ ആശംസ ഇതിനോടകം വൈറലായിട്ടുണ്ട്.
2007 ല ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് ഭാമ . ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിൽ മാത്രമല്ല അന്യ ഭാഷ ചിത്രങ്ങളിലു നടി സജീവമായിരുന്നു.
നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ. ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ആണ് നടനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൊല്ലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽവെച്ചാണ് സംഭവം. സിനിമാ...
മലയാളികൾക്ക് കീർത്തി സുരേഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...