Connect with us

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ജിമിക്കി കമ്മല്‍ ഇല്ല! വിധി മറ്റൊന്നാകുമായിരുന്നു, വെളിപ്പെടുത്തലുമായി ഷാന്‍

Malayalam

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ജിമിക്കി കമ്മല്‍ ഇല്ല! വിധി മറ്റൊന്നാകുമായിരുന്നു, വെളിപ്പെടുത്തലുമായി ഷാന്‍

അന്ന് അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ജിമിക്കി കമ്മല്‍ ഇല്ല! വിധി മറ്റൊന്നാകുമായിരുന്നു, വെളിപ്പെടുത്തലുമായി ഷാന്‍

കേരളക്കരയെ മാത്രമല്ല, ലോകത്തെയാകെ ഇളക്കി മറിച്ച ഗാനമായിരുന്നു ജിമിക്കിക്കമ്മല്‍ എന്ന ഗാനം. സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ഗാനത്തിന് നിരവധി രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ചുവടുവെച്ചത്. മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒരു വെളിപാടിന്റെ പുസ്തകത്തിലം. ഈ ചിത്രത്തിലെ ജിമിക്കിക്കമ്മല്‍ ഗാനം വമ്പന്‍ ഹിറ്റായിരുന്നു. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ പിറന്ന ഗാനം പാടിയത് വിനീത് ശ്രീനിവാസനും രഞ്ജിത്ത് ഉണ്ണിയും ചേര്‍ന്നാണ്. നമ്മെ വിട്ടു പിരിഞ്ഞ അനില്‍ പനച്ചൂരാനാണ് വരികള്‍ എഴുതിയത്. ഈ ഹിറ്റ് ഗാനം എങ്ങനെയാണ് പിറന്നതെന്ന് പറയുകയാണ് ഷാന്‍ റഹ്മാന്‍. മഴവില്‍ മനോരമയിലെ പ്രമുഖ റിയാലിറ്റി ഷോയായ സൂപ്പര്‍ ഫോറില്‍ അതിഥിയായി എത്തിയപ്പോഴാണ് ഷാന്‍ റഹ്മാന്‍ ഈ ഗാനത്തിന്റെ പിറവിയെ കുറിച്ച് പറഞ്ഞത്.” കൃത്യസമയത്ത് ചില തീരുമാനങ്ങള്‍ എടുക്കുന്നതിന്റെ ഫലമായിട്ടാണ് ഇത്തരത്തില്‍ പാട്ടുകളുണ്ടാകുന്നത്. ജിമിക്കിക്കമ്മല്‍ എന്ന പാട്ടിനുമുണ്ട് ഒരു പിന്നണിക്കഥ.

ബെന്നി പി നായരമ്പലം അതായത് അന്ന ബെന്നിന്റെ അച്ഛന്‍ എന്നോട് ചിത്രത്തിന്റെ കഥ പറഞ്ഞു. അതിനു ശേഷം അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ മകള്‍ ഇടയ്ക്ക് പാടുന്ന ഒരു പാട്ടുണ്ട്. ‘എന്റമ്മേടെ ജിമിക്കിക്കമ്മല്‍ എന്റപ്പന്‍ കട്ടോണ്ടു പോയി’ എന്നാണ് അതിന്റെ വരികള്‍. അവള്‍ അത് സ്‌കൂളില്‍ പാടിക്കൊണ്ടിരിക്കുന്ന പാട്ടാണെന്നും അറിയിച്ചു. ആ ഒരു മീറ്ററില്‍ പാട്ട് ചെയ്താല്‍ നന്നായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു. ആ മീറ്ററില്‍ തന്നെ പാട്ട് ചിട്ടപ്പെടുത്തിയ ശേഷം ഞാന്‍ ലാലു ഏട്ടനോടു പറഞ്ഞു. ആദ്യത്തെ നാലു വരി കളയണ്ട ബാക്കി നമുക്ക് മറ്റാരെയെങ്കിലും വച്ച് എഴുതിക്കാം എന്ന്. അങ്ങനെ അനില്‍ പനച്ചൂരാന്‍ പാട്ടിനു വേണ്ടി ബാക്കി വരികള്‍ കുറിച്ചു. അനിലേട്ടനെ ഈ സമയം ഞാന്‍ സ്മരിക്കുകയാണ് എന്നും ഷാന്‍ പറഞ്ഞു. ആദ്യത്തെ നാലു വരികള്‍ മാറ്റണ്ട എന്ന തീരുമാനത്തില്‍ നിന്നാണ് ആ പാട്ട് പിറന്നത്. അതിനു പകരം മറ്റു വരികള്‍ ചേര്‍ത്തിരുന്നെങ്കില്‍ ഒരു പക്ഷേ ആ പാട്ടിന്റെ വിധി മറ്റൊന്നാകുമായിരുന്നു.” എന്നും ഷാന്‍ റഹ്മാന്‍ പറയുന്നു.

ഇത്രയും വലിയൊരു ഹിറ്റ് എന്റെ സങ്കല്‍പത്തില്‍ ഉണ്ടായിരുന്നില്ല. മലയാള സിനിമയില്‍ ഒരു പാട്ടു ചെയ്യുമ്പോള്‍ നമ്മള്‍ പരമാവധി ആഗ്രഹിക്കുക, ലോകമെങ്ങുമുള്ള മലയാളികള്‍ അത് നെഞ്ചോടുചേര്‍ക്കണമെന്നു മാത്രമാണല്ലോ? പക്ഷേ, ഇന്ത്യയിലെ വിവിധ ഭാഷക്കാരും ലോകത്തെ പല രാജ്യക്കാരുമൊക്കെ ഈ പാട്ടു കേട്ടു ചുവടുവയ്ക്കുമ്പോള്‍, ഞാനേതോ സ്വപ്നത്തിലാണെന്നു തോന്നിപ്പോകുന്നു എന്നും ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നപ്പോള്‍ ഷാന്‍ പറഞ്ഞിരുന്നു. എന്നാല്‍ വൈറലിന് പിന്നാലെ വിവാദവും ഗാനത്തെ തേടി എത്തിയിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു. ഗുജറാത്തിലെ ഒരു ചായക്കടയിലിരുന്നു ജിമിക്കിക്കമ്മല്‍ പാട്ടു കേള്‍ക്കുന്ന സംഘം, മുന്നിലൂടെ ഒരു പെണ്‍കുട്ടി പോകുമ്പോള്‍ ജിമിക്കിക്കമ്മലിന്റെ ഗുജറാത്തി വേര്‍ഷന്‍ അവതരിപ്പിക്കുന്ന വിഡിയോയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നത. ഇത് ചിലര്‍ വിവാദമാക്കുകയും ചെയ്തു. ആദ്യഭാഗം ഒഴിവാക്കി ഗുജറാത്തി ഭാഗം മാത്രമെടുത്തു പ്രചരിപ്പിക്കുകയാണു ചെയ്തത്. യഥാര്‍ഥ വിഡിയോ ശ്രദ്ധിച്ചാല്‍ അതില്‍ വിനീത് ശ്രീനിവാസന്റെ ശബ്ദമടക്കം കേള്‍ക്കാമെന്നും അതൊരു ആസൂത്രിത ആക്രമണമാണെന്നുമാണ് ാന്‍ പ്രതികരിച്ചത്.

More in Malayalam

Trending

Recent

To Top