നിരവധി കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ ഇഷ്ട നടന്മാരില് ഒരാളാണ്
സിദ്ദിഖ്. ഹാസ്യതാരമായി സിനിമയില്‍ എത്തി പിന്നീട് വില്ലനായും സ്വഭാവ
നടനായും അങ്ങനെ ഏത് തരം കഥാപാത്രത്തെയും അഭിനയിച്ച് ഫലിപ്പിക്കുവാന്‍
സിദ്ദിഖിനായി. മലയാള ചലച്ചിത്രലോകത്ത് തന്റേതായ ഇടം കണ്ടെത്തുവാനും
താരത്തിനായി. പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി
തിളങ്ങിനില്ക്കുമ്പോഴായിരുന്നു വില്ലനായുള്ള ചുവട് മാറ്റം. ആ ഒരു വില്ലന്‍
കഥാപാത്രം പ്രേക്ഷക മനസ്സില്‍ നില്ക്കുമ്പോള് തന്നെ തികച്ചും
വ്യത്യസ്തമായ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ കയ്യടി നേടാനും
സിദ്ദിഖിനായിട്ടുണ്ട്. മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും നിരവധി
ചിത്രങ്ങളിലാണ് സിദ്ദിഖ് വില്ലനായി എത്തിയിട്ടുളളത്. നായകന്മാര്ക്കൊപ്പം
തിളങ്ങാന്‍ സിദ്ദിഖിനും കഴിഞ്ഞിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയോടൊപ്പമുള്ള
ആദ്യകാലത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് സിദ്ദിഖ്. ഒരു ഓണ്‍ലൈന്‍
മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം
വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ സിനിമ ജീവിതത്തിലെ വലിയ ഒരു അധ്യായമാണ്
മമ്മൂട്ടിയെന്നാണ് സിദ്ദിഖ് പറയുന്നത്.
‘എന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് തന്നെ മമ്മുക്കയോടൊപ്പം അഭിനയിച്ചു കൊണ്ടാണ്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘ആ നേരം അല്‍പ്പദൂരം’ എന്ന സിനിമയിലൂടെയാണ് ഞാന്‍ വരുന്നത്. ആ സിനിമയില്‍ അഭിനയിക്കാന്‍ മമ്മുക്ക മദ്രാസില്‍ എത്തുമ്പോള്‍ ഞാനും അവിടെയുണ്ടായിരുന്നു. മുടിയൊക്കെ പറ്റവെട്ടിയ ലുക്കിലായിരുന്നു മമ്മുക്ക.
‘നിറക്കൂട്ട്’ എന്ന സിനിമ കഴിഞ്ഞുള്ള സമയമാണ്. എന്നെ കണ്ടതും തമ്പി കണ്ണന്താനത്തിനോട് മമ്മൂക്ക ചോദിച്ചു ‘ഇവനാണോ സിദ്ദിഖ്’, ആ ചോദ്യം എനിക്ക് നന്നായി ബോധിച്ചു. കണ്ടമാത്രയില്‍ തന്നെ ഇവന് എന്ന് സംബോധന ചെയ്തപ്പോള്‍ ഞാനും അദ്ദേഹത്തിന്റെ ആരോ ആണെന്ന തോന്നലാണ് ഉണ്ടായത്. പിന്നീട് എന്നെ മുറിയില്‍ കൊണ്ട് പോയി അദ്ദേഹം ഒരുപാടു കാര്യങ്ങള്‍ സംസാരിച്ചു. എന്റെ സിനിമ ജീവിതത്തിലെ വലിയ ഒരു അധ്യായമാണ് മമ്മൂട്ടി എന്ന നടനും വ്യക്തിയും’ എന്ന് സിദ്ദിഖ് പറഞ്ഞു.
മമ്മൂട്ടിക്കൊപ്പം
സഹോദരനായും വില്ലനായും സിദ്ദിഖ് നിരവധി സിനിമകളില്‍ സിദ്ദിഖ്
പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമയ്ക്ക് അപ്പുറം വളരെ അടുത്ത ബന്ധമാണ്
ഇവര്‍ തമ്മിലുള്ളത്. നേരത്തെ മറ്റൊരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍
മമ്മൂട്ടി നല്കിയ ഉപദേശത്തെ കുറിച്ച് നടന് പറഞ്ഞിരുന്നു. എന്നാല്‍ ഇത്
ഒരിക്കലും താന്‍ അനുസരിച്ചിട്ടില്ലെന്നും നടന് പറഞ്ഞു. ഒരു അഭിനേതാവ് എന്ന
നിലയില്‍ ആരേയാണ് ടാര്‍ഗറ്റ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ ലാലു
അലക്സിന്റെ പേരാണ് ഞാന്‍ പറഞ്ഞത്. ലാലു അലക്സൊക്കെ ചെയ്തത് പോലെയുള്ള
കഥാപാത്രങ്ങള്‍ കിട്ടിയാല്‍ മതിയെന്ന് പറഞ്ഞു. അപ്പോള്‍ മമ്മൂക്ക എന്നോട്
പറഞ്ഞു. ലാലു അലക്സ് എങ്കിലും നിനക്ക് മലയാളത്തില്‍ ആകണമെങ്കില്‍ നീ
അമിതാഭ് ബച്ചനെ എങ്കിലും ടാര്‍ഗറ്റ് ചെയ്യണം. സിനിമ അങ്ങനെയാണ്. എന്നാല്‍
ഇത് ഇന്നു വരെ കേട്ടിട്ടില്ലെന്നും സിദ്ദിഖ് അഭിമുഖത്തില്‍ പറഞ്ഞു. സിനിമ
അഭിനയം കൂടാതെ അദ്ദേഹം നിര്‍മാതാവ്, ടി. വി. അവതാരകന് എന്നീ നിലകളിലും
സജീവമാണ് സിദ്ദിഖ്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...