Connect with us

‘അമ്മ കള്ളം പറഞ്ഞതാണോ? എനിക്ക് കിട്ടിയ ഒരു അടിയായിരുന്നു ആ ചോദ്യം’; തങ്കകൊലുസിന്റെ ചോദ്യത്തെ കുറിച്ച് സാന്ദ്ര തോമസ്

Malayalam

‘അമ്മ കള്ളം പറഞ്ഞതാണോ? എനിക്ക് കിട്ടിയ ഒരു അടിയായിരുന്നു ആ ചോദ്യം’; തങ്കകൊലുസിന്റെ ചോദ്യത്തെ കുറിച്ച് സാന്ദ്ര തോമസ്

‘അമ്മ കള്ളം പറഞ്ഞതാണോ? എനിക്ക് കിട്ടിയ ഒരു അടിയായിരുന്നു ആ ചോദ്യം’; തങ്കകൊലുസിന്റെ ചോദ്യത്തെ കുറിച്ച് സാന്ദ്ര തോമസ്

നടിയായും നിര്‍മ്മാതാവായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സാന്ദ്ര തോമസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാന്ദ്ര തന്റെ ഇരട്ടക്കുട്ടികളുടെ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സാന്ദ്ര തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച വിശേഷമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ‘അമ്മ കള്ളത്തരം പറഞ്ഞതാണോ?’ എന്തൊക്കെ സംഭവിച്ചാലും കുട്ടികളോട് കള്ളത്തരം മാത്രം പറയരുതെന്ന് ഘോരഘോരം പ്രസംഗിക്കുന്ന എനിക്ക് കിട്ടിയ ഒരു അടിയായിരുന്നു ആ ചോദ്യം എന്നു തുടങ്ങുന്നതാണ് സാന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്.

‘എന്നെ ഒരുപാട് ചിന്തിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്ത ഒരു ചോദ്യം. കാര്യം വളരെ നിസാരമെന്നു തോന്നാമെങ്കിലും അതെന്നില്‍ ഉണ്ടാക്കിയ ആഘാതം ചെറുതല്ല. 14 ദിവസത്തെ ആയുര്‍വേദ ട്രീറ്റ്‌മെന്റ് കഴിഞ്ഞു വീട്ടിലെത്തി നേരം വെളുത്തപ്പോള്‍ ചാച്ചനേം ഉമ്മിയേം കാണാഞ്ഞപ്പോള്‍ തങ്കകൊലുസ് വിഷമിക്കാതിരിക്കാന്‍ അവര്‍ ഹോസ്പിറ്റലില്‍ പോയെന്നും ഇന്‍ജെക്ഷന്‍ എടുത്തു തിരിച്ചു വരുമെന്നും വെറുതെ ഞാന്‍ അവരോടു പറഞ്ഞു. അവരതും കേട്ട് തലയാട്ടി പതിവ് പരിപാടികളിലേക്ക്.

രണ്ട് ദിവസങ്ങള്‍ക് ശേഷം, ഞാന്‍ : ചാച്ചനും ഉമ്മിയും വയനാട് നിന്ന് വരുമ്പോള്‍ തങ്കത്തിനും കുല്‍സുനും എന്താ കൊണ്ടുവരണ്ടതെന്നു ചോദിച്ചു. കുല്‍സു: ഉമ്മി ഇന്‍ജെക്ഷന്‍ എടുത്തു കഴിഞ്ഞോ തങ്കം : അമ്മ വെറുതെ പറഞ്ഞതാണോ, ഞാന്‍ : അത്…. ഞാന്‍ തങ്കം : അമ്മയല്ലേ പറഞ്ഞത് കള്ളത്തരം പറയാന്‍ പാടില്ലെന്ന്. ഞാന്‍ : അമ്മയോട് തങ്കകൊലുസ് ക്ഷമിക്കണം അമ്മ അറിയാതെ പറഞ്ഞു പോയതാണ്. ഇനി അങ്ങനെ പറയില്ല. കുല്‍സു : സാരമില്ല കള്ളത്തരം പറയാന്‍ പാടില്ലാട്ടോ’

ഇത് എഴുതുമ്പോള്‍ അഭിമാനം കൊണ്ടാണോ എന്നറിയില്ല എന്റെ കണ്ണുകള്‍ നിറയുന്നു. രണ്ടര വയസുള്ള കുട്ടികളെ, കുറച്ചു കണ്ടൊരു അമ്മ. തെറ്റ് ഞാന്‍ തിരുത്തുകയാണ്  എന്നായിരുന്നു സാന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top