മമ്മൂട്ടി ആ സത്യന് അന്തിക്കാട് ചിത്രത്തില്‍ നിന്നും പിന്മാറിയതിന് കാരണക്കാരൻ ദുൽഖർ !
Published on

ദുൽഖറും മമ്മൂട്ടിയും ഒന്നിക്കുന്ന ഒരു പരുപാടി ആരാധകർ കാത്തിരിക്കുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനായാണ് ദുൽഖർ മലയാള സിനിമയിലേക്ക് എത്തുന്നതെങ്കിലും ദുൽഖർ സ്വന്തമായ ഒരു ഐഡന്റി ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.
മമ്മൂട്ടിയെ വച്ച് ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു എന്നാൽ ദുൽഖർ കാരണം അത് സാധിച്ചില്ലെന്നാണ് സത്യന് അന്തിക്കാട് പറയുന്നത്. മമ്മൂട്ടിയെ നായകനാക്കി ലണ്ടന്‍ പശ്ചാത്തലത്തില്‍ സത്യന് അന്തിക്കാട് ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ വിസയും ടിക്കറ്റുമൊക്കെ ഏര്‍പ്പാട് ചെയ്യാന്‍ സമയമായപ്പോള്‍ മമ്മൂട്ടി ചിത്രത്തില്‍ നിന്നും പിന്മാറി. അതിന് കാരണം ദുല്‍ഖര്‍ സല്‍മാനായിരുന്നു. ആ കഥ ഏറെക്കാലത്തിന് ശേഷം സത്യന് അന്തിക്കാട് ഓര്‍ത്തെടുക്കുന്നതിനും കാരണമുണ്ട്.
സത്യന് അന്തിക്കാടിന്റെ വാക്കുകളിലേക്ക്…..
“പണ്ട്, ലണ്ടനില്‍ വെച്ചൊരു സിനിമയെടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. മമ്മൂട്ടിയായിരുന്നു നായകന്. അന്നും ഇന്നത്തെ പോലെ സൂപ്പര്‍ സ്റ്റാറാണ് മമ്മൂട്ടി. വിസയും ടിക്കറ്റുമൊക്കെ ഏര്‍പ്പാട് ചെയ്യാന്‍ സമയമായപ്പോള്‍ അദ്ദേഹം പറഞ്ഞു.
‘ക്ഷമിക്കണം. ഈ സമയത്ത് വിദേശത്തേക്ക് വരുവാന്‍ ചെറിയൊരു ബുദ്ധിമുട്ടുണ്ട്. എന്നെയൊന്ന് ഒഴിവാക്കി തരണം.’ കാരണം വളരെ ന്യായമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ രണ്ടാമതൊരു കുഞ്ഞിന് ജന്മം നല്കാന് പോകുന്നു. സിനിമയുടെ ഷെഡ്യുള്‍ കൃത്യം ആ സമയത്താണ്.
‘പ്രസവ സമയത്ത് ഞാന്‍ അടുത്തുണ്ടാവണം. അത് എന്റേയും ഭാര്യയുടെയും ആഗ്രഹമാണ്.’ഞാന്‍ സമ്മതിച്ചു. അന്ന് ജനിച്ച കുഞ്ഞിന് മമ്മൂട്ടി ‘ദുല്‍ഖര്‍ സല്മാന്’ എന്ന് പേരിട്ടു.
അതിശയം തോന്നുന്നു. ആ കുഞ്ഞാണ് എന്റെ സിനിമയിലെ നായകനായത്. അനായാസമായ അഭിനയത്തിലൂടെ ദുല്‍ഖര്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. ‘ജോമോന്റെ സുവിശേഷങ്ങള്‍’ എന്ന ചിത്രം ബോക്സ് ഓഫീസിൽ കോടികൾ വാരി സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ ഏറ്റവും വലിയ പണം വാരി ചിത്രമായി മാറി.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...