മമ്മൂട്ടിയുടെ ‘കുഞ്ഞാലി മരക്കാര്‍’ ഉടൻ ! ബജറ്റ് കേട്ടാൽ ഞെട്ടും !
മലയാളത്തിൽ 2018 ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഒരുങ്ങുന്നത്. കുഞ്ഞാലിമരക്കാറായി മോഹൻലാലും മമ്മൂട്ടിയും ബിഗ് സ്‌ക്രീനിൽ എത്തുന്നു. മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ തകൃതിയായി നടക്കുകയാണ്.
150 കോടി വരെ ബജറ്റാവുന്ന ഒരു പ്രൊജക്ടായി ആണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ശങ്കര്‍ രാമകൃഷ്ണനും ടി പി രാജീവനും ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്.
ഹോളിവുഡിൽ നിന്ന് വമ്പൻ നടന്മാരുണ്ടാകും ചിത്രത്തിലെന്ന് കൂടുതൽ വാർത്തകളാണ് ഇപ്പോൾ കിട്ടുന്നത്. ചിത്രത്തിന്റെ ചിത്രികരണ വിവരങ്ങൾ ഉടനെ ആരാധകരെ അറിയിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ശങ്കര്‍ രാമകൃഷ്ണനും ടി പി രാജീവനും ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്.
മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മോഹൻലാലിന്റെ കുഞ്ഞാലി മരയ്ക്കാരെന്നും പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ വർഷം ഒക്ടോബറിൽ ആരംഭിക്കുമെന്നും നിർമാതാവ് സന്തോഷ് ടി. കുരുവിള വ്യക്തമാക്കിയിരുന്നു. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മിക്കുന്ന കുഞ്ഞാലി മരയ്ക്കാർ അഞ്ചു ഭാഷകളിലാണ് ഒരുങ്ങുന്നത്. മരയ്ക്കാര്‍ – അറബി കടലിന്റെ സിംഹം എന്നാണ് സിനിമയുടെ പേര്. 200 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്ന് റിപ്പോർട്ട് ഉണ്ട്.
