Connect with us

ഒടിയനൊപ്പം രണ്ടാമൂഴവും എത്തും , ശ്രീകുമാർ മേനോൻ മലയാള സിനിമയെ പുതിയ തലത്തിലേക്ക് എത്തിക്കുമോ ?

Malayalam Breaking News

ഒടിയനൊപ്പം രണ്ടാമൂഴവും എത്തും , ശ്രീകുമാർ മേനോൻ മലയാള സിനിമയെ പുതിയ തലത്തിലേക്ക് എത്തിക്കുമോ ?

ഒടിയനൊപ്പം രണ്ടാമൂഴവും എത്തും , ശ്രീകുമാർ മേനോൻ മലയാള സിനിമയെ പുതിയ തലത്തിലേക്ക് എത്തിക്കുമോ ?

മലയാള സിനിമയിൽ വിസ്മയം തീർക്കാൻ തയ്യാറായിരിക്കുകയാണ് ശ്രീകുമാർ മേനോനും മോഹൻലാലും.  ഇവർ ഒന്നിച്ച ഒടിയൻ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ പണികൾ നടന്നോണ്ടിരിക്കുകയാണ്.

ഒടിയൻ എന്ന ചിത്രത്തിന് വേണ്ടി മോഹൻലാൽ ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ചിത്രത്തിന് വേണ്ടി മോഹൻലാൽ തടി കുറച്ചതെല്ലാം ഏറെ വാർത്തയായിരുന്നു. വി എ ശ്രീകുമാർ മേനോൻ എന്ന പേര് ഒടിയനിലൂടെയാണ് മലയാളികൾക്ക് ഇടയിലേക്ക് കയറി വരുന്നത്. പ്രമുഖ പരസ്യ സംവിധായകനാണ് ഇദ്ദേഹം. എന്നാൽ ശ്രീകുമാർ മേനോൻ എന്ന പേര് നാം എല്ലാപേരും ആദ്യം കേൾക്കുന്നത് എം. ടി വാസുദേവൻ നായരുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി ഒരുങ്ങുന്ന ഇന്ത്യയിലെ തന്നെ എക്കാലത്തെയും വലിയ ചിലവേറിയ സിനിമയാകുന്ന ‘രണ്ടാമൂഴ’ത്തിൽ ചലച്ചിത്രാവിഷ്കാരത്തിന്റെ സംവിധായകൻ എന്ന പേരിലാണ്.

‘ഒടിയൻ ’ പോസ്റ്റ് പ്രൊഡക്ഷൻ വർക്കിനൊപ്പം തന്നെ 1000 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ‘രണ്ടാമൂഴ’ത്തിൽ പ്രീ പ്രൊഡക്ഷൻ ജോലികളിലുമാണ് വി എ ശ്രീകുമാർ മേനോൻ. ഈയിടെ ശ്രീകുമാർ മേനോനും എം. ടി യും തമ്മിൽ കൂടിക്കാഴ്ച നടന്നിരുന്നു.

അധികം വൈകാതെ തന്നെ മോഹൻലാലും എം. ടി യും തമ്മിലും ഒരു കൂടിക്കാഴ്ച ഉണ്ടാകും.സിനിമയുടെ കാസ്റ്റിങ് ഏകദേശം പൂർത്തിയായതായാണ് വിവരം. 2019ൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയ്ക്ക് മുൻപ് 3 മാസം നീളുന്ന വർക്ക്ഷോപ്പ് ഉണ്ടാകും. ഒക്ടോബറിൽ ‘ഒടിയൻ’ തിയേറ്ററുകളിൽ എത്തിക്കാനാണ് പദ്ധതി. ‘ഒടിയന്’ ഒപ്പം ‘രണ്ടാമൂഴ’ത്തിൻ്റെ മോഷൻ പോസ്റ്ററുകളും തിയേറ്ററുകളിൽ പ്രദർശിപ്പിക്കാനാണ് അണിയറക്കാർ ആലോചിക്കുന്നത്.

More in Malayalam Breaking News

Trending

Recent

To Top