
News
മോശം സ്വാഭാവം, അറപ്പുളവാക്കുന്ന വ്യക്തി,കമല്‍ഹാസനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര
മോശം സ്വാഭാവം, അറപ്പുളവാക്കുന്ന വ്യക്തി,കമല്‍ഹാസനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര

അറപ്പുളവാക്കുന്ന വ്യക്തിയാണ് കമല്‍ഹാസനെന്ന് ഗായിക സുചിത്ര. നടനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് ഗായിക രംഗത്ത് എത്തിയത്. കമല്ഹാസന് അവതരിപ്പിച്ച ബിഗ്ബോസില്‍ മത്സരാര്‍ഥിയായിരുന്നു സുചിത്ര. പിന്നീട് ഇവര്‍ ഷോയില്‍ നിന്ന് പുറത്താവുകയും ചെയ്തിരുന്നു.
‘ഷോയിലൂടെ കമല്‍ ഖാദി വസ്ത്രങ്ങള്‍ക്ക് പ്രചരണം നല്‍കിയിരുന്നു. മത്സരാര്ഥികളായവര്ക്ക് ഖാദി വസ്ത്രങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. എന്നാല്‍, തനിക്ക് കമല്‍ സിന്തറ്റിക് വസ്ത്രമാണ് നല്‍കിയത്. ഇത് തന്നെയും പ്രേക്ഷകരെയും കബളിപ്പിച്ചുവെന്നും സുചിത്ര ആരോപിച്ചു. കമലിനെ പരിഹസിച്ച് ഒരു കവിതയും സുചിത്ര ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. കമല്‍ ഒരു പാവ കളിക്കാരന് ആണെന്നും അറപ്പുളവാക്കുന്ന വ്യക്തിയാണെന്നും മോശം സ്വഭാവത്തിന് ഉടമയാണെന്നും സുചിത്ര കുറിച്ചു. സംഭവം വിവാദമായതോടെ ഗായിക പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാൽ പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ സമൂഹ മാധ്യമ ങ്ങളിലടക്കം പ്രചരിക്കുന്നത്.
വിവാദങ്ങളില്‍ ഇടം നേടിയ ഗായികയാണ് സുചിത്ര. ഗായികയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെ ധനുഷിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതാണ് സംഭവങ്ങളുടെ തുടക്കം.പിന്നീട് നടിമാരുടെയും നടന്മാരുടെയും സ്വകാര്യ ചിത്രങ്ങളും പോസ്റ്റ് ചെയ്തു. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്നായിരുന്ന സുചിത്ര അന്ന് നല്കിയ വിശദീകരണം. തുടര്‍ന്ന് മാനസികാരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഗാനരംഗത്ത് നിന്നും സുചിത്ര ഇടവേള എടുത്തിരുന്നു. ചികിത്സയ്ക്ക് ശേഷം കുറച്ച് നാളുകള്‍ക്ക് മുമ്പാണ് വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തിയത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...