Connect with us

നുണപരിശോധനയുടെ ഫലം ലഭിച്ചു, ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ കാറപകടത്തിന്റെ സത്യാവസ്ഥ അറിയാൻ ഒരുമാസം കൂടി കാത്തിരിക്കണമെന്ന് സി.ബി.ഐ

News

നുണപരിശോധനയുടെ ഫലം ലഭിച്ചു, ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ കാറപകടത്തിന്റെ സത്യാവസ്ഥ അറിയാൻ ഒരുമാസം കൂടി കാത്തിരിക്കണമെന്ന് സി.ബി.ഐ

നുണപരിശോധനയുടെ ഫലം ലഭിച്ചു, ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ കാറപകടത്തിന്റെ സത്യാവസ്ഥ അറിയാൻ ഒരുമാസം കൂടി കാത്തിരിക്കണമെന്ന് സി.ബി.ഐ

വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകൾ തേജസ്വിനിയുടെയും മരണത്തിനിടയാക്കിയ കാറപകടത്തിന്റെ സത്യാവസ്ഥ അറിയാൻ ഒരുമാസം കൂടി കാത്തിരിക്കണമെന്ന് സി.ബി.ഐ. നുണപരിശോധനയുടെ ഫലം ലഭിച്ചിട്ടുണ്ട്. ബാലുവിന്റെ മാനേജർമാർക്കും മറ്റും സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധമടക്കം വിശദമായി പരിശോധിക്കുകയാണ്. അന്തിമ തീരുമാനത്തിലെത്താൻ ഒരു മാസമെങ്കിലുമെടുക്കും- അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.ബാലുവിന്റെ സുഹൃത്തുക്കളും മാനേജർമാരുമായിരുന്ന വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി, ഡ്രൈവർ അർജുൻ, അപകട സ്ഥലത്ത് എത്തിയ കലാഭവൻ സോബി എന്നിവർക്കാണ് നുണപരിശോധന നടത്തിയത്. നുണപരിശോധനയിൽ ലഭിച്ചത് ചില സൂചനകൾ മാത്രമാണ്. കാറോടിച്ചത് ആരാണെന്നതിലടക്കം നിഗമനത്തിലെത്താറായിട്ടില്ല.

അപകടസ്ഥലത്ത് സ്വർണക്കടത്ത് കേസിലെ പ്രതിയെ കണ്ടെന്നും അപകടത്തിന് മുൻപ് കാർ ആക്രമിക്കപ്പെട്ടെന്നുമുള്ള കലാഭവൻ സോബിയുടെയും കാറോടിച്ചത് ബാലഭാസ്കറാണെന്ന ഡ്രൈവർ അർജുനന്റെയും മൊഴികൾ കളവാണെന്നാണ് നുണപരിശോധനാ ഫലത്തിലെ സൂചന. ശാസ്ത്രീയ പരിശോധനയിലൂടെയേ അന്തിമ തീരുമാനമെടുക്കാനാവൂ.

അതേസമയം, അപകടസ്ഥലത്ത് കണ്ടതായി സോബി വെളിപ്പെടുത്തിയ തിരുവനന്തപുരം സ്വദേശി റൂബൻ തോമസ് ആ സമയത്ത് ബംഗളുരുവിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. റൂബൻ ഉണ്ടായിരുന്ന സ്ഥലമടക്കം തിരിച്ചറിഞ്ഞെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഏതാനും വർഷം മുൻപ് ഡി.ആർ.ഐ പിടികൂടിയ സ്വർണക്കടത്ത് കേസിലെ പ്രതിയാണ് റൂബൻ.ബാലുവിന്റെ മരണത്തിനുശേഷം ട്രൂപ്പിന്റെ മാനേജർമാരടക്കം സ്വ‌ർണക്കടത്തിലേക്ക് തിരിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.

കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്‌ണന്റെ ഒത്താശയിൽ 2019മേയിൽ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 25 കിലോ സ്വർണം കടത്തിയ കേസിൽ ബാലുവിന്റെ മാനേജരായിരുന്ന പ്രകാശൻ തമ്പിയും സുഹൃത്ത് വിഷ്‌ണു സോമസുന്ദരവും വയലിനിസ്​റ്റ് അബ്ദുൾ ജമീലും പ്രതികളാണ്.തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ദേശീയപാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിനടുത്ത് സമീപം 2018 സെ്റ്റപംബർ 25ന് പുലർച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.

Continue Reading
You may also like...

More in News

Trending

Recent

To Top