
Malayalam
17 വർഷത്തെ ദാമ്പത്യജീവിതം, രഹ്ന ഫാത്തിമയും ഭർത്താവ് മനോജ് ശ്രീധറും വേർപിരിഞ്ഞു കാരണം പുറത്ത്!
17 വർഷത്തെ ദാമ്പത്യജീവിതം, രഹ്ന ഫാത്തിമയും ഭർത്താവ് മനോജ് ശ്രീധറും വേർപിരിഞ്ഞു കാരണം പുറത്ത്!

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് എറെ വിവാദമുണ്ടാക്കിയ വ്യക്തിയാണ് ആക്ടിവിസ്റ്റും മോഡലുമായ രഹ്ന ഫാത്തിമ. ഇതേ തുടർന്ന് തുടർന്ന് രഹ്ന ഫാത്തിമ സോഷ്യൽ മീഡിയയിൽ താരമായി മാറുകയായിരുന്നു. രഹ്നയെ പോലെ തന്നെ ഭർത്താവ് മനോജ് ശ്രീധറിനെയും അറിയാത്ത മലയാളികൾ ഉണ്ടാവില്ല. പല സന്ദർഭങ്ങളിലും രഹാനയുമായി ബന്ധപ്പെട്ട് മനോജ്ഉം വാർത്തകളിൽ നിറയാറുണ്ട്
രഹനാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും തമ്മിൽ വേർപിരിഞ്ഞുവെന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മനോജ് ഇക്കാര്യം തുറന്ന് പറയുന്നത്. അഡ്ജസ്റ്റ്മെന്റുകൾ വേണ്ടി വരുന്നതായി തോന്നിയതിനാൽ വളരെ സൗഹൃദപരമായി പിരിയാമെന്ന്തീ രുമാനിക്കുകയായിരുന്നുവെന്നും നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്തതിനാൽ തടസമില്ലെന്നും മനോജ് പറയുന്നു കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തതോടെ നടത്തും സന്തോഷത്തോടെയാണ് പിരിയുന്നതെന്നും പിരിഞ്ഞതിന്റെ ഒരു വലിയ പാർട്ടി സുഹൃത്തുക്കൾക്കായി നടത്തുമെന്നും മനോജ് വ്യക്തമാക്കി.
കുറിപ്പ് ഇങ്ങനെയാണ്
ഞാനും എൻ്റെ ജീവിത പങ്കാളിയുമായ രഹനയും വ്യക്തി ജീവിതത്തിൽ വഴിപിരിയാൻ തീരുമാനിച്ചു. 17 വർഷം മുൻപ് ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനമെടുക്കുമ്പോൾ കേരളം ഇന്നതിനേക്കാൾ കൂടുതൽ യാഥാസ്ഥിതികമായിരുന്നു. ലിവിംഗ് ടുഗതർ സങ്കൽപ്പത്തിൽ ജീവിതം തുടങ്ങിയ ഞങ്ങൾ ക്രമേണ ഭാര്യാ ഭർത്തൃ വേഷങ്ങളിലേക്ക് തന്നെ എത്തിച്ചേർന്നു. കുട്ടികൾ, മാതാപിതാക്കൾ ഞങ്ങൾ ഇരുവരും ചേർന്ന ഒരു കുടുംബ പച്ഛാത്തലത്തില് നമ്മുടെ റോളുകൾ മറ്റൊന്നുമല്ല. ഈ സാമൂഹിക ഉത്തരവാദിത്വത്തം ഭംഗിയായി നിർവ്വഹിക്കുന്നിതിനടയിൽ ഞങ്ങളുടെ വ്യക്തിപരമായ ജീവിതത്തെ മാറ്റി വക്കേണ്ടി വന്നിട്ടുണ്ട്. ജീവിതത്തില്‍ അവനവനു വേണ്ടി മാത്രം ജീവിക്കേണ്ട ഒരു തലമുണ്ട്. മനുഷ്യരത് ജീവിതത്തിൽ എപ്പോഴെങ്കിലും അത് തിരിച്ചറിഞ്ഞ് അവരവരോട് തന്നെ നീതി പുലർത്തനം. സന്തുഷ്ടരായ മാതാ പിതാക്കൾക്കേ കുട്ടികളോടും നീതിപൂർവ്വം പെരുമാറാൻ സാധിക്കൂ. ഞാൻ മുകളിൽ പറഞ്ഞതു പോലെ ഞങ്ങൾ ഒരുമിച്ച് ജീവിതം തുടങ്ങിയ സമയത്ത് കുടുംബത്തിലെ ജനാധിപത്യം എന്നൊരാശയം ഞങ്ങൾക്കറിയില്ല. കുടുംബത്തിലെ ജനാധിപത്യം പ്രായോഗികമായി ബുദ്ധിമുട്ടാണ്,
കാരണം അത്രത്തോളം വ്യക്തിപരമായ വികാരങ്ങളും, സാമൂഹിക ഉത്തരവാദിത്വങ്ങളും കെട്ട് പിണഞ്ഞു കിടക്കുന്ന ഒരിടമാണത്. എന്നിരുന്നാലും ഞങ്ങൾക്കാവുന്ന വിധം ഞങ്ങളുടെ ജീവിതവും, രാഷ്ട്രീയവും സമന്വയിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. രണ്ട് സ്വതന്ത്ര വ്യക്തികളായി പരസ്പരം കാണാൻ പരിമിതികൾ നിലനിന്നിരുന്നു. രണ്ട് വ്യക്തികൾക്ക് ഇടയിൽ പരസ്പരം ഒന്നിച്ചു ജീവിക്കാൻ എടുക്കുന്ന തീരുമാനം പോലെ തന്നെ പരസ്പരം ബഹുമാനത്തോടെ പിരിയാനും കഴിയേണ്ടതുണ്ട്. കുട്ടികളുടെ കാര്യങ്ങൾ ഉൾപ്പെടെയുള്ള കൂട്ട് ഉത്തരവാദിത്വം എല്ലാം ഒന്നിച്ചു മുന്നോട്ട് പോകുവാനും ധാരണയായി. ബന്ധം പിരിയുന്നു എന്ന് പറയുമ്പോൾ അവിടെ പാർട്ണർഷിപ് പിരിയുന്നു പരസ്പരമുള്ള അധികാരങ്ങൾ ഇല്ലാതാകുന്നു എന്ന് മാത്രമാണ് ഞങ്ങൾ മന:സ്സിലാക്കുന്നത്. കുംടുംബം എന്ന സങ്കൽപ്പത്തിനകത്ത് സ്വതന്ത്ര വ്യക്തികൾ എന്ന ആശയത്തിന് നിലനിൽപ്പില്ല. ഭാര്യ – ഭർത്താവ്, ജീവിത പങ്കാളി ഈ നിർവ്വചനങ്ങളിൽ പരസ്പരം കെട്ടിയിടേണ്ട ഒരവസ്ഥയിൽ നിന്ന് പരസ്പരം മോചിപ്പിക്കാൻ അതിൽ ബന്ധിക്കപ്പെട്ടവരുടെ ഇടയിൽ ധാരണ ഉണ്ടായാൽ മതി. ഞങ്ങളുടെ ബന്ധത്തെ ഞങ്ങൾ വ്യക്തിപരമായി പുനർ നിർവചിക്കുകയും, വ്യക്തിപരമായി പുനർ നിർമ്മിക്കുകയും ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്. ഒരുമിച്ച് താമസ്സിച്ച് നിർവ്വഹിക്കേണ്ട തരത്തിലുള്ള ഉത്തരവാദിത്വങ്ങളൊന്നും ഇപ്പോൾ ഞങ്ങളുടെ ചുമലിലില്ല. ഞങ്ങൾ ദമ്പതികളെന്ന ചട്ടക്കൂടിന് പുറത്ത് വന്ന് സ്വതന്ത്ര വ്യക്തികളായി പരസ്പരം തിരിച്ചറിയുകയും, വേർപിരിയുകയും ചെയ്യുന്നു.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...