Connect with us

പൃഥ്വിരാജും ഉണ്ണിമുകുന്ദനും മംമ്തയും ഒന്നിക്കുന്ന ചിത്രം ‘ഭ്രമം’ വരുന്നു

Malayalam

പൃഥ്വിരാജും ഉണ്ണിമുകുന്ദനും മംമ്തയും ഒന്നിക്കുന്ന ചിത്രം ‘ഭ്രമം’ വരുന്നു

പൃഥ്വിരാജും ഉണ്ണിമുകുന്ദനും മംമ്തയും ഒന്നിക്കുന്ന ചിത്രം ‘ഭ്രമം’ വരുന്നു

പൃഥ്വിരാജ്‌ സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുതു ചിത്രം ഒരുങ്ങുന്നു. ‘ഭ്രമം’ എന്നാണ് ചിത്രത്തിന്റെ പേര്. രവി കെ ചന്ദ്രന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നതും സംവിധായകൻ തന്നെയാണ് എന്നതാണ് ചിത്രത്തിൻ്റെ മറ്റൊരു പ്രത്യേകത. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ഛായാഗ്രാഹകരില്‍ ഒരാളാണ് രവി കെ ചന്ദ്രന്‍.

മലയാളം,തമിഴ്, ബോളിവുഡ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. ആയുധ എഴുത്ത്, ബോയ്‌സ്, ബ്ലാക്ക്, സാവരിയ, ഏഴാം അറിവ്, ഗജനി തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ്. രണ്ട് ഫിലിംഫെയർ അവാർഡുകളും ഒരു സൗതേൺ ഫിലിംഫെയർ അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്.

അതേസമയം എ പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരും മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ബാദുഷ എന്‍ എം ആണ് ലെെന്‍ പ്രൊഡ്യുസര്‍, ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്, ജേക്‌സ് ബിജോയ് ആണ് ചിത്രത്തിൻ്റെ സംഗീതസംവിധാനം നിർവ്വഹിക്കുന്നത്.

ജിത്തു അഷ്‌റഫ് ആണ് അസ്സോസിയേറ്റ് ഡയറക്ടര്‍, അശ്വതി നടുത്തൊടിയാണ് സൂപ്പര്‍വൈസിങ് പ്രൊഡ്യൂസര്‍, ജിനു പി കെയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ബിജിത് ധര്‍മ്മടമാണ് സ്റ്റീല്‍സ് ഒരുക്കുന്നത്. റോണക്സ് സേവ്യറാണ് മേക്കപ്പ്, ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, ആനന്ദ് രാജേന്ദ്രനാണ് ടൈറ്റില് ഡിസൈന്‍. എറണാകുളത്ത് ജനുവരി 27 ന് ചിത്രീകരണം ആരംഭിക്കും. എ എസ് ദിനേശാണ് വാര്‍ത്ത പ്രചരണം.

More in Malayalam

Trending

Recent

To Top