
Malayalam
സംവിധായകർക്കിടയിൽ രൂപപ്പെട്ട ആ പ്രശ്നം, ഷാരൂഖ് ഖാന്റെ പുതിയ സിനിമയുടെ ചിത്രീകരണം മുടങ്ങി
സംവിധായകർക്കിടയിൽ രൂപപ്പെട്ട ആ പ്രശ്നം, ഷാരൂഖ് ഖാന്റെ പുതിയ സിനിമയുടെ ചിത്രീകരണം മുടങ്ങി
Published on

ബോളിവുഡ് താരം ഷാരൂഖ് ഖാന് അഭിനയിക്കുന്ന ചിത്രമാണ് ‘പത്താന്’. ദീപിക പദുകോണ്‍ ആണ് ‘പത്താനി’ല്‍ ഷാരൂഖിന്റെ നായിക. സിനിമയുമായി ബന്ധപ്പെട്ട് അണിയറപ്രവത്തകര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ലെങ്കിലും ലൊക്കേഷനില്‍ നിന്നുള്ള അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ പത്താന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മറ്റൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്.
പത്താന്റെ സംവിധായകന് സിദ്ധാര്‍ഥ് ആനന്തും അദ്ദേഹത്തിന്റെ സഹസംവിധായകനുമിടയില് രൂപപ്പെട്ട പ്രശ്നങ്ങള്‍ കാരണം സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഒരു ദിവസം മുഴുവന്‍ സിനിമയുടെ ചിത്രീകരണം മുടങ്ങിയതായാണ് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചിത്രകരണസമയത്ത് ആരും ഫോണ്‍ ഉപയോഗിക്കരുതെന്ന സംവിധായകന്റെ നിര്‍ദേശവും ഈ സഹസംവിധായകന് ചെവിക്കൊണ്ടിരുന്നില്ല. ഏതാനും ദിവസം സഹസംവിധായകന്റെ പ്രവര്‍ത്തികള്‍ നിരീക്ഷിച്ചതിനുശേഷം സിദ്ധാര്‍ഥ് അസിസ്റ്റന്റ്നെ വിളിച്ച് തന്റ അഭിപ്രായം അറിയിക്കുകയായിരുന്നു. എന്നാല്‍ തന്നെ ചീത്ത വിളിക്കുകയും മറ്റുള്ളവരോട് തന്നെക്കുറിച്ച് മോശമായി പറയുകയും ചെയ്ത അസിസ്റ്റന്റുമായി സിദ്ധാര്‍ഥ് വീണ്ടും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. സെറ്റിലുണ്ടായിരുന്ന മറ്റുള്ളവരെ അമ്ബരപ്പിച്ചുകൊണ്ട് ഇരുവരും പരസ്പരം അടിക്കുകയും ചെയ്തു. ആ ദിവസത്തെ ചിത്രീകരണം മുടങ്ങുകയും ചെയ്തു’, എന്നാല്‍ പിറ്റേന്നുതന്നെ ഷൂട്ടിംഗ് പുനരാരംഭിച്ചെന്നും ചിത്രവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...
2007ൽ അൻവർ റഷീദിൻറെ സംവിധാനത്തിൽ, മണിയൻ പിള്ള രാജു നിർമ്മിച്ച് പുറത്തിറങ്ങിയ, മോഹൻലാൽ നിറഞ്ഞാടിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഛോട്ടാ മുംബൈ....