Connect with us

ചില പെണ്ണുങ്ങള്‍ കണ്ണിറുക്കി വലിയ സെന്‍സേഷന്‍ ആകും അവരൊന്നും ഒരിക്കലും നിലനില്‍ക്കില്ല; ആരോപണത്തിന് മറുപടിയുമായി പ്രിയ വാര്യര്‍

Malayalam

ചില പെണ്ണുങ്ങള്‍ കണ്ണിറുക്കി വലിയ സെന്‍സേഷന്‍ ആകും അവരൊന്നും ഒരിക്കലും നിലനില്‍ക്കില്ല; ആരോപണത്തിന് മറുപടിയുമായി പ്രിയ വാര്യര്‍

ചില പെണ്ണുങ്ങള്‍ കണ്ണിറുക്കി വലിയ സെന്‍സേഷന്‍ ആകും അവരൊന്നും ഒരിക്കലും നിലനില്‍ക്കില്ല; ആരോപണത്തിന് മറുപടിയുമായി പ്രിയ വാര്യര്‍

ഒരു കണ്ണിറുക്കലിലൂടെ മലയാളികളെ മാത്രമല്ല, ലോകത്തെമ്പാടുമുള്ളവരെ വീഴ്ത്തിയ താരമാണ് പ്രിയ വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രിയ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ ഹിന്ദു വികാരത്തെ വൃണപ്പെടുത്തിയെന്നാരോപിച്ച് ആമസോണ്‍ പ്രൈമില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘താണ്ഡവ്’ വെബ് സീരീസിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. അതെ സമയം സിനിമയിലെ സെയ്ഫ് അലി ഖാന്‍ നടത്തിയ ഒരു സംഭാഷണം നടി പ്രിയ വാര്യര്‍ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ചു.

ചില പെണ്ണുങ്ങള്‍ ‘കണ്ണിറുക്കി കാണിച്ചുക്കൊണ്ട് ഇന്റര്‍നെറ്റില്‍ വലിയ സെന്‍സേഷനൊക്കെ ആകും, അവരൊന്നും ഒരിക്കലും നിലനില്‍ക്കില്ല ‘ ഇപ്രകാരമായിരുന്നു സെയ്ഫിന്റെ ഡയലോഗ്. സിനിമയുടെ ക്ലിപ്പിംഗ് പങ്കുവെച്ചുകൊണ്ടു ‘ഹേ റാം’ എന്ന തലക്കെട്ടോടു കൂടിയാണ് താരം ഡയലോഗ് പങ്കുവെച്ചിരിക്കുന്നത്.

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യമലരായ പൂവി എന്ന പാട്ടിലൂടെയാണ് പ്രിയ പ്രശസ്തയാകുന്നത്. ചിത്രത്തിന്റെ റിലീസിന് മുമ്പ് പുറത്തുവിട്ട ഗാനം സൂപ്പര്‍ഹിറ്റ് ആയിരുന്നു. ഇതിലെ ഒരു രംഗത്തിലായിരുന്നു പ്രിയ വാര്യര്‍ കണ്ണിറുക്കുന്ന രംഗമുണ്ടായത്. അതിനു ശേഷമാണ് പ്രിയ ഇന്റര്‍നെറ്റ് സെന്‍സേഷന്‍ ആയതും. സിനിമയും പാട്ടുമൊക്കെ ഒരുപാട് വിവാദങ്ങളില്‍പെട്ടിരുന്നു. പൂര്‍ണമായും പുതുമുഖങ്ങളെ വച്ച് ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവില്‍ നൂറിന്‍ ഷെരീഫ്, പ്രിയ വാര്യര്‍, റോഷന്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്.

തുടക്കത്തില്‍ നൂറിനെയായിരുന്നു സിനിമയിലെ നായികയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ മാണിക്യമലരായ പൂവി എന്ന പാട്ടിലെ കണ്ണിറുക്കല്‍ കൊണ്ട് പ്രിയ വൈറലായതിനെ തുടര്‍ന്ന് ചിത്രത്തിലെ നായികാസ്ഥാനത്തെ സംബന്ധിച്ച് നിര്‍മാതാവും സംവിധായകനും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. പ്രിയയ്ക്ക് പ്രാധാന്യം നല്‍കുന്ന തരത്തില്‍ സിനിമ മാറ്റണമെന്ന് നിര്‍മാതാവ് നിര്‍ബന്ധിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തുടക്കത്തില്‍ ഒമര്‍ ലുലു തയ്യാറായില്ല. എന്നാല്‍ അവസാനം നിര്‍മാതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി കഥയില്‍ ഭേതഗതികള്‍ വരുത്തിയാണ് സിനിമ റിലീസിനെത്തിയത്.

എന്തായാലും പ്രിയയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. നിരന്തരമയി സൈബര്‍ അറ്റാക്കും ട്രോളുകള്‍ക്കും ഇരയാകുന്ന ഒരു താരം കൂടിയാണ് പ്രിയ. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്താറുള്ള പ്രിയയുടെ പോസ്റ്റിനുതാഴെ നിരവധി പേരാണ് കമന്റുമായി എല്ലാം എത്തുന്നത്. അടുത്തകാലത്തായി മനോഹരമായ ലെഹങ്കയില്‍ പ്രത്യക്ഷപ്പെട്ട പ്രിയയുടെ വസ്ത്രത്തിന്റെ കഴുത്തിന് ഇറക്കം കൂടി എന്ന് പറഞ്ഞ് നിരവധി പേരാണ് താരത്തെ വിമര്‍ശിച്ചും ട്രോളിയും രംഗത്തെത്തിയത്. എന്നാല്‍ അവര്‍ക്ക് തക്കതായ മറുപടിയും പ്രിയ നല്‍കിയിരുന്നു.

‘എന്റെ പോസ്റ്റിന് താഴെ ചില കമന്റുകളുണ്ടായിരുന്നു. കമന്റുകളുടെ നാലില്‍ ഒന്നുപോലും വായിച്ച് തീര്‍ക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. തുടക്കത്തില്‍ ചില കമന്റുകള്‍ വായിച്ചു. എല്ലാവരും ആ കമന്റുകള്‍ കാണേണ്ടതാണ് എന്നു തോന്നിയതുകൊണ്ട് അതിവിടെ പങ്കുവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഒരുപക്ഷെ ആ കമന്റ് ചെയ്തവര്‍ക്ക് നമ്മളെല്ലാവരും കൈയടിക്കേണ്ടതുണ്ട്. അതുകൊണ്ടല്ലേ ഇത്തരം ചെറിയ വിലകുറഞ്ഞ കാര്യങ്ങള്‍ അവര്‍ പോസ്റ്റ് ചെയ്യുന്നത്. ഒരുതരം അംഗീകാരത്തിനോ അഭിനന്ദനത്തിനോ വേണ്ടി. നമുക്ക് അതവര്‍ക്ക് നല്‍കാം. എന്തായാലും എല്ലാവരോടും കരുണയോടെ പെരുമാറാനാണ് എന്നെ പഠിപ്പിച്ചിരിക്കുന്നത്. ഇവിടെയിപ്പോള്‍ വലിയൊരാളാകാനുള്ള അവസരമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. ഇത് എനിക്ക് പുതിയതൊന്നുമല്ല. ഞാന്‍ ദിവസേന ഇത്തരത്തിലുള്ള അപമാനങ്ങളിലൂടെ കടന്നു പോകാറുണ്ട്. ഈ ഭീഷണികള്‍ നിലനില്‍ക്കുമ്പോഴും ഇത്രയും ദൂരം എത്തിയതില്‍ എനിക്ക് എന്നെക്കുറിച്ച് അഭിമാനമുണ്ട്. എല്ലാ സ്ത്രീകളും അങ്ങനെ ആയിരിക്കണം. ഇപ്പോള്‍ ഇത്രമാത്രം. എന്റെ ശൈലിയില്‍ ശ്രദ്ധ ചെലുത്തിയതിന് നന്ദി ഉണ്ടെന്നും പ്രിയ കുറിച്ചു.

More in Malayalam

Trending