ഉപ്പും മുളകിനെയും തകർത്തറിഞ്ഞത് അവർ! നാടകം പൊളിച്ച് കയ്യിൽ കൊടുത്തു

ഉപ്പും മുളകും സംപ്രേഷണം നിര്‍ത്തിയതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്. പുതിയ പ്രമോ വരുന്നത് നിലച്ചതോടെയായിരുന്നു ചര്‍ച്ചകള്‍ സജീവമായത്. പരമ്പരയുടെ പെട്ടെന്നുള്ള ബ്രേക്ക് പല പ്രേക്ഷകര്‍ക്കും അംഗീകരിക്കാന്‍ സാധിച്ചിരുന്നില്ല. ഉപ്പും മുളകും നിര്‍ത്തിവെക്കാനുള്ള കാരണങ്ങളായി പ്രേക്ഷകര്‍ പലവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
പരമ്പര അപ്രത്യക്ഷമായതോടെ നിരവധി പേരായിരുന്നു രംഗത്തെത്തിയത്. ചാനലിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം വരുന്നത് വരെ ചോദ്യങ്ങളുന്നയിക്കണമെന്നായിരുന്നു ആരാധകര്‍ ആഹ്വാനം ചെയ്തത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായിരുന്നു ഇത്തരത്തിലുള്ള ചര്‍ച്ചകള്‍. ഇതിന് പിന്നാലെ ഇതേക്കുറിച്ച് പറഞ്ഞ് ശ്രീകണ്ഠന് നായരും എത്തിയിരുന്നു. 24 ന്യൂസിന്റെ മോണിങ് ഷോയ്ക്കിടയിലായിരുന്നു അദ്ദേഹം ഉപ്പും മുളകിനെക്കുറിച്ച് പ്രതികരിച്ചത്.
ചാനലിന്റെ പ്രസ്റ്റേജ്യസ് പരിപാടിയാണ് ഉപ്പും മുളകുമെന്നും, അടുത്തൊന്നും അത് നിര്‍ത്തില്ലെന്നുമായിരുന്നു മുന്‍പ് ശ്രീകണ്ഠന് നായര്‍ പറഞ്ഞത്. 3000ലധികം എപ്പിസോഡുകള്‍ പോയ പരിപാടിയാണ്. ഇപ്പോ എല്ലാവര്‍ക്കുമൊരു വിരസത വന്നിരിക്കുന്നു. അതിനാല്‍ ബ്രേക്കിലാണ്. കുറച്ച് കഴിഞ്ഞ് തിരികെ വരും. പ്രേക്ഷകര്‍ക്കും താരങ്ങള്‍ക്കുമെല്ലാം വിരസത വന്നിരിക്കുന്നു. അപ്പോള്‍ ഇടവേളയെടുക്കും എന്നും ശ്രീകണ്ഠന് നായര്‍ പറഞ്ഞിരുന്നു.അദ്ദേഹത്തിന്റെ മറുപടിയില്‍ ആരാധകര്‍ തൃപ്തരായിരുന്നില്ല.
ഫ്ളവേഴ്സ് ചാനലിലേക്ക് സംവിധായകന് ഉണ്ണിക്കൃഷ്ണന് തിരിച്ചുവന്നതോടെയാണ് ഉപ്പും മുളകും പതനത്തിലായത്. ചാനലും ഈ നീക്കത്തില്‍ സംതൃപ്തരാണ്, ചക്കപ്പഴം ഗംഭീരമായി മുന്നേറുന്നതില്‍ പ്രേക്ഷകരും തൃപ്തരാണെന്നാണ് ധാരണ തുടങ്ങിയ ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണ്. എന്നാൽ ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പാണ് വൈറലാകുന്നത്
എല്ലാ ഉപ്പും മുളകും പ്രേക്ഷകർ അറിയാനെന്ന് പറഞ്ഞായിരുന്നു അഭിലാഷ് രവീന്ദ്രന് കുറിപ്പ് പോസ്റ്റ് ചെയ്തത്.
ഉപ്പും മുളകിൻ്റെ തുടക്കം മുതൽ 1054 എപ്പിസോഡ് വരെ മികവാർന്ന സൗണ്ട് കാര്യങ്ങൾ കൈകാര്യം ചെയ്ത Sound Engineer റെയും മികച്ച ക്യാമറ മാനെയും ചക്കപ്പഴത്തിൽ കൊണ്ട് വന്നത് എന്തിന്.? ഈ അടുത്തായി ഉപ്പും മുളകിൻ്റെ കളർ മങ്ങിയ നിലയിൽ ആക്കി പ്രേക്ഷകരിൽ വിരസത ഉണ്ടാക്കിയത് ആര്, തുടങ്ങി നിരവധി ചോദ്യങ്ങളായിരുന്നു അദ്ദേഹം ഉന്നയിച്ചത്.
ഉപ്പും മുളകിൽ ഇൻവെസ്റ്റ് ചെയ്തിരിക്കുന്ന Investors പറയുന്നു ഞങ്ങൾക്ക് നഷ്ടമാണെന്ന് ഇങ്ങനെയൊരു അവസ്ത ഉണ്ടാക്കിയത് ആര്? തുടർച്ചയായി ഉപ്പും മുളകിൻ്റെ സീനുകളിൽ ക്യാമറമാനും അണിയറ പ്രവർത്തകരും വരാനുളള കാരണം പുറത്ത് നിന്ന് വന്ന ടീം കൊണ്ട് വന്ന കേടായ Out of focus ആകുന്ന ചണച്ചരട് വെച്ച് കെട്ടിയ ക്യാമറ കൊണ്ട് ഷൂട്ട് ചെയ്തത് കൊണ്ടാണ് മറിച്ച് അപ്പുറത്ത് ചക്കപ്പഴത്തിൽ എല്ലാം മികവാർന്ന നിലയിൽ . ഇങ്ങനെ ഉപ്പും മുളകിനെ തകർത്ത് ചക്കക്കൂട്ടാനെ പൊക്കാനുള്ള ചാനലിൻ്റെ കളികളും പകപോക്കലുമാണ് ഉപ്പും മുളകിൻ്റെ തകർച്ചയ്ക്ക് പിന്നിൽ എല്ലാ ഉപ്പും മുളകും ആരാധകർ വീണ്ടും അറിയാന്‍, ഉപ്പും മുളകും ടീം തിരിച്ചെത്തുന്നത് വരെ ഫ്ലവേഴ്സിൻ്റെയും 24 ന്യൂസിൻ്റെയും യൂട്യൂബ് ചാനലും ഫേസ്ബുക്ക് പേജും Unsubscribe ചെയ്യുക. ഫ്ലവേഴ്സ് ചാനൽ വീടുകളിലെ സ്വീകര മുറിയിൽ നിന്ന് പൂർണ്ണമായും ഒഴുവാക്കുക.
ഫ്ലവേഴ്സിൻ്റെയും 24 ൻ്റെയും മുഴുവൻ പരിപാടികൾ dislike കൊണ്ട് നിറയണം. ഉപ്പും മുളകും ആരാധകർ 24 live ലും മറ്റ് എല്ലാ പരുപാടികളുടെ കമെൻ്റ് ബോക്സിലും ശക്തമായി പ്രതികരിക്കുക. ഉപ്പും മുളകും ഇല്ലാത്ത പാറുക്കുട്ടി ഇല്ലാത്ത ഫ്ലവേഴ്സ് ചാനൽ ഞങ്ങൾക്ക് വേണ്ട. എത്രയും വേഗം പൂവിനെ വാട്ടി ചക്കയെ വെട്ടിക്കീറണമെന്നുമായിരുന്നു കുറിപ്പ്.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...