മമ്മൂട്ടി മാത്രമല്ല മോഹൻലാലും രാഷ്ട്രീയത്തിലേക്ക്…!!
Published on

മലയാളത്തിലെ താരരാജാവും തെന്നിന്ത്യൻ നടിപ്പിൻ നായകനും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിപ്പാണ് ഓരോ ആരാധകരും. സൂര്യയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. നേരത്തെ ജില്ലയിലെ മോഹൻലാൽ – വിജയ് കോമ്പിനേഷൻ ഏറെ ചർച്ചയായിരുന്നു.
തമിഴിലെ ഹിറ്റ് മേക്കർ കെ വി ആനന്ദ് അടുത്തതായി അണിയിച്ചൊരുക്കുന്ന സൂര്യ- മോഹൻലാൽ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയിലാണ് സൂപ്പർ താരം ഒരു രാഷ്ട്രീയ കാരന്റെ റോളിൽ എത്തുന്നത്. ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിൽ ലാലേട്ടന്റെ കാണാൻ തയ്യാറായി ഇരിക്കുകയാണ് മലയാളികൾ. ഈ വർഷം മോഹൻലാലിൻറെ ബിഗ് ബജറ്റ് ചിത്രങ്ങളെല്ലാം റിലീസ് ആവും.
നീണ്ട ഇടവേളക്ക് ശേഷമാണ് മോഹൻലാൽ രാഷ്ട്രീയക്കാരന്റെ വേഷത്തിലെത്തുന്നത്. ഇതിനു മുൻപ് ലാൽസലാം , തമിഴിൽ മണിരത്നത്തിന്റെ ഇരുവർ എന്ന സിനിമായിലും മോഹൻലാൽ രാഷ്ട്രീയകാരനായി വന്നിരുന്നു. ഈ രണ്ടു സിനിമകളും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതുമാണ്. വർഷങ്ങൾക്കു ശേഷം മോഹൻലാലിന്റെ ഈ വരവ് ഹിറ്റിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. കൂടുതെ മെഗാ താരം മമ്മൂട്ടിയും രാഷ്ട്രീയ വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ‘യാത്ര’ അണിയറയിൽ ഒരുങ്ങുന്നു. ഈ ചിത്രത്തിലും സൂര്യ ഒരു മുഖ്യ വേഷത്തിലെത്തുന്നുണ്ട്.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...