ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ താരമായിരുന്നു അമൃതാ സുരേഷ്, അനിയത്തി അഭിരാമി സുരേഷിനൊപ്പമായിരുന്നു അമൃത ബിഗ് ബോസില്‍ പങ്കെടുക്കാന്‍ എത്തിയത്. ഷോയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങള്‍ അവസാനം വരെ പിടിച്ചുനിന്നിരുന്നു.വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസിലെത്തിയ താരങ്ങള്‍ അമ്പതാം ദിവസമാണ് ഹൗസില്‍ പ്രവേശിച്ചത്. ബിഗ് ബോസിന് മുന്‍പ് ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത എല്ലാവര്ക്കും സുപരിചിതയായത്. നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായ യൂ ട്യൂബ് ചാനൽ, അങ്ങിനെ തിരക്കിൻറെ ലോകത്താണ് താരം
വിവാഹ മോചനത്തിന് ശേഷമാണ് അമൃത സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ആക്ടീവായത്. ഗായികയുടെതായി വരാറുളള പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇത്തവണ അമൃത സുരേഷിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ജീവിതത്തിലെ പുതിയ തുടക്കത്തെ കുറിച്ച് ആരാധകരെ അറിയിച്ചുകൊണ്ടാണ് ഗായിക എത്തിയിരിക്കുന്നത്.
അമൃതംഗമയ പ്രൊഡക്ഷന്‍സ് എന്ന പുതിയ ബാനര്‍ ആരംഭിച്ചിരിക്കുകയാണ് നടി. ഇതിന്റെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു അമൃത എത്തിയത്. ഒപ്പം ഇതുവരെ പിന്തുണച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിക്കുന്നുമുണ്ട് താരം. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള നന്ദി. amrutamgamayofficial അതിന്റെ പുതിയ ചുവടുവെപ്പ് നടത്തുന്നു. അതോടൊപ്പം, എന്റെ പ്രൊഫഷണല്‍ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു. ഈ യാത്രയില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവര്ക്കും നന്ദി.. എന്നാണ് അമൃതാ സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...