
Malayalam
‘മൈ കൊറോണ ഡേയ്സ്’; ക്വാറന്റീനിലായ ദിവസങ്ങള്‍ വിഡിയോയിലാക്കി അഹാന
‘മൈ കൊറോണ ഡേയ്സ്’; ക്വാറന്റീനിലായ ദിവസങ്ങള്‍ വിഡിയോയിലാക്കി അഹാന

കോവിഡ് കാലത്തെ തന്റെ ക്വാറന്റീൻ ദിനങ്ങൾ വിഡിയോയിലാക്കി അഹാന കൃഷ്ണ. ക്വാറന്റീനിൽ ഇരുന്ന ഡിസംബർ 21 മുതലുള്ള ദിവസങ്ങളിലെ അനുഭവങ്ങളാണ് നടി വിഡിയോയിൽ ഷൂട്ട് ചെയ്തിരിക്കുന്നത്. ഓരോ ദിവസവും സംഭവിച്ച കാര്യങ്ങൾ അതത് ദിവസങ്ങളിൽ ഷൂട്ട് ചെയ്യുകയും പിന്നീട് ഒരുമിച്ച് ചേർത്ത് വിഡിയോ വ്ലോഗായി പങ്കുവയ്ക്കുകയുമായിരുന്നു.
ഓരോ ദിവസത്തെയും കാര്യങ്ങൾ അതത് ദിവസങ്ങളിൽ ഷൂട്ട് ചെയ്യുകയും പിന്നീട് ഒരുമിച്ച് ചേർത്ത് വീഡിയോ വ്ലോഗായി ഷെയർ ചെയ്യുകയുമാണ് അഹാന. മൈ കൊവിഡ് ഡേയ്സ് എന്ന പേരിലാണ് വീഡിയോ. അഹാനയുടെ ക്രിസ്മസും പുതുവർഷാഘോഷവുമൊക്കെ ക്വാറന്റീനില്‍ തന്നെ ആയിരുന്നു.
കോട്ടയത്ത് ‘നാൻസി റാണി’ എന്ന സിനിമയുടെ ഷൂട്ടിങിനിടെയാണ് അഹാനയ്ക്ക് കോവിഡ് ബാധിക്കുന്നത്. സിനിമയിലെ രണ്ട് അസിസ്റ്റന്റ്സിനാണ് ആദ്യം രോഗം ബാധിച്ചത്. തുടർന്ന് സെറ്റിലെ അണിയറ പ്രവർത്തകർക്കെല്ലാം ടെസ്റ്റ് നടത്തുകയും അഹാനയുടേത് പോസിറ്റിവ് ആകുകയുമായിരുന്നു. കുറവിലങ്ങാട്ടിലെ ഒരു വീട്ടിലാണ് നടി കോവിഡ് കാലം കഴിച്ചു കൂട്ടിയത്.
ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ‘അടി’യാണ് അഹാനയുടെ പുതിയ ചിത്രം. സിനിമയുടെ ചിത്രീകരണം ഏതാനും നാളുകള്‍ മുന്‍പാണ് പൂര്‍ത്തിയായത്. ദുല്‍ഖര്‍ സല്മാന് നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് അടി.
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...