Connect with us

മരണത്തെ മുഖാമുഖം കണ്ടു ഹണി റോസ് കാൽ വഴുതി പുഴയിലേയ്ക്ക് തലനാരിഴയ്ക്ക് രക്ഷപെട്ടു

Malayalam

മരണത്തെ മുഖാമുഖം കണ്ടു ഹണി റോസ് കാൽ വഴുതി പുഴയിലേയ്ക്ക് തലനാരിഴയ്ക്ക് രക്ഷപെട്ടു

മരണത്തെ മുഖാമുഖം കണ്ടു ഹണി റോസ് കാൽ വഴുതി പുഴയിലേയ്ക്ക് തലനാരിഴയ്ക്ക് രക്ഷപെട്ടു

വിനയൻ സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ ‘ബോയ്‌ ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിൽ ഹണി റോസ് അവതരിപ്പിച്ച ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ജന ശ്രദ്ധ ആകർഷിച്ചു. ശ്രദ്ധേയമായ വേഷങ്ങളിലൂടെ സിനിമയിൽ തന്‍റേതായ സ്ഥാനം നേടിയിട്ടുണ്ട് താരം. ജീവിതത്തിലും വസ്ത്രധാരണയിലും ഹണി‌ക്ക് തന്റേതായ നിലപാടുകളുണ്ട്.

താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ പ്രേക്ഷകരുടെ മനം കവർന്ന താരത്തിന്‍റെ ഒരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരു ഫോട്ടോഷൂട്ടിനിടയിൽ നിന്നുള്ളതാണ് വീഡിയോ. ഹണി റോസ് തന്നെയാണിത് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. പൂനാച്ച ടാക്കീസിനായി ആഘോഷ് വൈഷ്ണവം നടത്തിയ ഫോട്ടോഷൂട്ടിന്‍റെ ടീസറാണിത്. ഒരു ഫോട്ടോ ഷൂട്ടിനിടെ താരം കാല്‍ വഴുതി വെള്ളത്തിലേക്ക് വീഴുന്നതാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

പുഴവക്കില്‍ സജ്ജീകരിച്ച ഒരു ഫോട്ടോ ഷൂട്ടിനിടെയാണ് സംഭവം. ഫോട്ടോഷൂട്ടിനിടെ പുഴയോരത്ത് പാറയിൽ ചവിട്ടി നടക്കുന്നതിനിടെ സാരി ധരിച്ച താരം കാൽ വഴുതി പുഴയിലേക്ക് വീഴാൻ പോകുന്നതാണ് വീഡിയോയിലുള്ളത്. ഇത് കണ്ട് ഹണി..ഹണി…എന്ന് ഏവരും വിളിക്കുന്നതും മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹണിയെ പിടിച്ച് കയറ്റാൻ നോക്കുന്നതുമൊക്കെയാണ് വീഡിയോയിലുള്ളത്. ഇതോടെ വീഡിയോ അവസാനിക്കുകയാണ് ചെയ്യുന്നത്. പിന്നീട് എ്ത് സംഭവിച്ചു എന്ന് വ്യക്തമല്ല. താരം തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായാണ് വിവരം.
.
ആഘോഷ് വൈഷ്ണവത്തിന്റെ സെലിബ്രിറ്റി സീരിസിന്റെ ഭാഗമായാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. താരത്തിന്റെ എന്തെങ്കിലും സംഭവിച്ചോ എന്നുള്ള കാര്യം ആരാധകര്‍ കമന്റായി ചോദിക്കുന്നുണ്ട്.

More in Malayalam

Trending

Recent

To Top