Connect with us

ഓരോ ഉദ്ഘാടനവും വളരെ ആസ്വദിച്ചാണ് ചെയ്യുന്നത്, കരിയറിന്റെ തുടക്കം മുതല്‍ക്കേ ഉദ്ഘാടനങ്ങള്‍ ലഭിച്ചിട്ടുണ്ട്… സോഷ്യല്‍മീഡിയയിലൂടെ ഇപ്പോഴാണ് അതെല്ലാവരും ആഘോഷിക്കുന്നത്; ഹണി റോസ്

Actress

സിനിമയോടൊപ്പം തന്നെ കേരളത്തിലെ ഉദ്ഘാടന ചടങ്ങുകളിൽ സജീവ സാനിധ്യമാണ് ഹണി റോസ്. നടി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകളുടെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ ഇത്രയും ഉദ്ഘാടനങ്ങള്‍ എങ്ങനെയാണു കിട്ടുന്നത് എന്നതില്‍ മനസ് തുറന്നിരിക്കുകയാണ് നടി.

എത്ര പ്രാര്‍ത്ഥനയോടും സ്വപ്നത്തോടുമാണ് ഓരോരുത്തര്‍ സംരംഭങ്ങള്‍ തുടങ്ങുന്നത്. അത് ഉദ്ഘാടനം ചെയ്യാന്‍ എന്നെ തീരുമാനിക്കുന്നതും വിളിക്കുന്നതും ഒരുപാടു സ ന്തോഷമുള്ള കാര്യമാണ്. ഭാഗ്യം എന്നു തന്നെ പറയാം. കരിയറിന്റെ തുടക്കം മുതല്‍ക്കേ ഉദ്ഘാടനങ്ങള്‍ ലഭിച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയയിലൂടെ ഇപ്പോഴാണ് അതെല്ലാവരും ആഘോഷിക്കുന്നതെന്നു മാത്രം.

അഭിനയിച്ച സിനിമകള്‍ വിജയിക്കുമ്പോള്‍ ഉദ്ഘാടനങ്ങളുടെ എണ്ണം കൂടുന്നതായിരുന്നു പതിവ്. ഇപ്പോള്‍ വരുന്ന ഉദ്ഘാടനങ്ങള്‍ക്കു സിനിമയുമായി ബന്ധമില്ല. പണ്ട് ഇത്തരം ചടങ്ങുകള്‍ക്കു പോകുമ്പോള്‍ ഫോട്ടോയും വിഡിയോയുമൊന്നും എടുത്തിരുന്നില്ല. ഒരു ഫോട്ടോഷൂട്ട് പോലും മര്യാദയ്ക്കു ചെയ്യാത്ത ആളായിരുന്നു ഞാന്‍. ഇപ്പോള്‍ അതൊരു മാര്‍ക്കറ്റിങ് രീതിയാണെന്നു തിരിച്ചറിഞ്ഞു ചെയ്യാറുണ്ട്.

നടി എന്ന നിലയില്‍ ഈ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുമ്പോള്‍ അങ്ങനെയൊക്കെ ചെയ്‌തേ പറ്റൂ. അതിന്റെ ഗുണം എത്രത്തോളമുണ്ടെന്നു തിരിച്ചറിയാനും പറ്റുന്നുണ്ട്. ഓരോ ഉദ്ഘാടനവും വളരെ ആസ്വദിച്ചാണു ഞാന്‍ ചെയ്യുന്നത്. ആള്‍ക്കൂട്ടത്തിന്റെ വൈബ് തിരിച്ചറിഞ്ഞാല്‍ മാത്രമേ അതിനു പറ്റൂയെന്ന് അഭിമുഖത്തില്‍ നടി പറഞ്ഞു.

വിനയൻെറ സംവിധാനത്തിലൊരുങ്ങിയ ‘ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെ സിനിമാ മേഖലയിലേയ്ക്കെത്തിയ താരമാണ് ഹണി റോസ്. പിന്നീട് ‘ട്രിവാൻഡ്രം ലോഡ്ജ്’, ‘കനൽ’, ‘അവരുടെ രാവുകൾ’, ‘ചങ്ക്സ്’ തുടങ്ങിയ ചിത്രങ്ങളിലും ഹണി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു

More in Actress

Trending

Recent

To Top