Connect with us

മലയാളികളുടെ ലൈംഗീക ദാരിദ്ര്യം ഇത്ര നന്നായി യൂട്ടിലൈസ് ചെയ്യുന്ന വേറൊരു നടിയില്ല; കിലുക്കം ത്രീയിൽ ജഗതിക്ക് പകരം അഭിനയിക്കാം; ഹണി റോസിനെതിരെ പൊട്ടിത്തെറിച്ച് വിമർശകർ!!

Malayalam

മലയാളികളുടെ ലൈംഗീക ദാരിദ്ര്യം ഇത്ര നന്നായി യൂട്ടിലൈസ് ചെയ്യുന്ന വേറൊരു നടിയില്ല; കിലുക്കം ത്രീയിൽ ജഗതിക്ക് പകരം അഭിനയിക്കാം; ഹണി റോസിനെതിരെ പൊട്ടിത്തെറിച്ച് വിമർശകർ!!

മലയാളികളുടെ ലൈംഗീക ദാരിദ്ര്യം ഇത്ര നന്നായി യൂട്ടിലൈസ് ചെയ്യുന്ന വേറൊരു നടിയില്ല; കിലുക്കം ത്രീയിൽ ജഗതിക്ക് പകരം അഭിനയിക്കാം; ഹണി റോസിനെതിരെ പൊട്ടിത്തെറിച്ച് വിമർശകർ!!

മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയിച്ച് സ്വന്തമായി ഒരു സ്ഥാനം നേടിയ നടിയാണ് ഹണി റോസ്. അഭിനയത്തിലൂടെ മാത്രമല്ല ഫാഷന്‍ സെന്‍സ് കൊണ്ടും ആരാധകരെ നേടിയ താരമാണ് ഹണി റോസ്. ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ഹണി റോസ്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം, ജയസൂര്യ തുടങ്ങി മുന്‍നിര താരങ്ങള്‍ക്ക് ഒപ്പമെല്ലാം അഭിനയിച്ചു. എന്നാല്‍ സിനിമയിലേക്കുള്ള ഹണി റോസിന്റെ എന്‍ട്രി അത്ര എളുപ്പമല്ലായിരുന്നു.

പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ആയിരുന്നു ആദ്യമായി ഹണി ചിത്രത്തിലേക്ക് കടന്ന് വന്നത്. ബോയ്ഫ്രണ്ടിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ താരത്തെ തേടി നിരവധി അവസരങ്ങള്‍ എത്തുകയായിരുന്നു. നിരവധി സിനിമകളില്‍ ചെറുതും വലുതുമായി വേഷങ്ങള്‍ ചെയ്ത് പോന്നിരുന്ന നടിക്ക് അനൂപ് മേനോന്‍, ജയസൂര്യ എന്നിവര്‍ നായകരായി എത്തിയ ട്രിവാന്‍ഡ്രം ലോഡ്ജ് ചിത്രത്തിലെ ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം വലിയ ഒരു ബ്രേക്ക് തന്നയാണ് നല്‍കിയത്.

താരത്തിന്റെ കരിയറില്‍ തന്നെ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു ട്രിവാന്‍ഡ്രം ലോഡ്ജ്. അതേസമയം മികച്ച വസ്ത്രങ്ങള്‍ക്കൊപ്പം ആകര്‍ഷകമായ ആക്‌സസറികളും മനോഹരമായ മേക്കപ്പും ചേരുന്ന ലുക്കുകളിലാണ് ഹണി പൊതുപരിപാടികളില്‍ തിളങ്ങാറുള്ളത്.താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ പെട്ടന്നാണ് വൈറലായി മാറുന്നതും.

പൊതുപരിപാടികളിൽ എത്തുന്ന ഹണി റോസിനെതിരെ വലിയ രീതിയിൽ ബോഡി ഷെയ്മിങും നടക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രോ​ഗ്രാമുകളുടെ വീഡിയോകളും ഫോട്ടോകളും തരം​ഗമായി മാറുമ്പോഴാണ് നടിയുടെ ശരീരഭാ​ഗങ്ങളെ പരിഹസിച്ചുള്ള കമന്റുകൾ വരുന്നത്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. അടുത്തിടെ താരം ഒരു ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

ഒരു ഗാഡ്ജറ്റ് ഷോപ്പുമായി ബന്ധപ്പെട്ട പരിപാടിയിലാണ് ഹണി പങ്കെടുക്കാനെത്തിയത്. പുത്തൻ വർഷത്തിൽ മുടിക്ക് പുത്തൻ മേക്കോവറും താരം നൽകിയിരുന്നു. തന്റെ ചുരുണ്ട മുടിക്ക് സ്വർണ്ണ നിറം നൽകി ഫ്രിഞ്ചസ് കട്ടും കൊടുത്തായിരുന്നു പുതുവർഷത്തിൽ ഹണി മേക്കോവർ നടത്തിയത്. ആ ലുക്കിലാണ് ഹണി ഗാഡ്ജറ്റ് ഷോപ്പുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. ഓറഞ്ച് നിറത്തിലുള്ള സ്ലീവ് ലെസ് ​ഗൗണായിരുന്നു ഹണിയുടെ വേഷം ചടങ്ങിൽ പങ്കെടുക്കാൻ പോകും മുമ്പായി നടത്തിയ ഫോട്ടോ ഷൂട്ടിന്റെ വീഡിയോ കഴിഞ്ഞ ദിവസം ഹണി സോഷ്യൽമീഡിയയിൽ പങ്കിട്ടിരുന്നു.

ബോഡി ഷെയ്മിങ്, അതിരുവിട്ട പരിഹാസം, അസഭ്യം പറഞ്ഞുള്ള കമന്റുകൾ എന്നിവയെല്ലാം കൊണ്ട് ആ വീഡിയോയുടെ കമന്റ് ബോക്സ് നിറഞ്ഞിരിക്കുകയാണ്. മലയാളികളുടെ ലൈംഗീക ദാരിദ്ര്യം ഏറ്റവും നന്നായി ഉപയോ​ഗിക്കുന്ന നടിയെന്ന് വരെയാണ് പലരും ഹണിയെ കുറ്റപ്പെടുത്തി കമന്റ് ബോക്സിൽ കുറിച്ചിരിക്കുന്നത്. കിലുക്കം ത്രീയിൽ ജഗതിക്ക് പകരം അഭിനയിക്കാം, ഈ ഡ്രസ്സ്‌ ഇത് വരെ ഊരി വെച്ചില്ലേ, ഹണി റോസ് മലയാള സിനിമയിലെ രാഖി സാവന്താകാൻ ശ്രമിക്കുകയാണോ, കിലുക്കം കിലുകിലുക്കത്തിലെ ജഗതിയെപ്പോലുണ്ട്.

മലയാളികളുടെ ലൈംഗീക ദാരിദ്ര്യം ഇത്ര നന്നായി യൂട്ടിലൈസ് ചെയ്യുന്ന വേറൊരു നടി മലയാളത്തിലില്ല, ഐസക്ക് ന്യൂട്ടന്റെ ഹെയർസ്റ്റൈൽ പോലുണ്ട്, അമേരിക്കൻ അമ്മായി, ഏറ്റവും മോശം ഹെയർ സ്റ്റൈലും വസ്ത്രവും എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. ഹണിയുടെ ശരീരഭാ​ഗങ്ങളെ പരിഹസിച്ചുള്ള കമന്റുകളും നിരവധിയുണ്ട്. ആളുകളുടെ ശ്രദ്ധയാകർഷിക്കാൻ മനപൂർവമാണ് ഹണി റോസ് ഇത്തരത്തിൽ വസ്ത്രധാരണം നടത്തുന്നതെന്ന ആക്ഷേപവും പ്രേക്ഷകർക്കിടയിലുണ്ട്.

പൊതുവെ ഇത്തരം കമന്റുകളോട് ഹണി റോസ് പ്രതികരിക്കാറില്ല. അതേസമയം കഴിഞ്ഞ ദിവസം ആറാട്ട് സിനിമയുടെ റിവ്യു പറഞ്ഞ് വൈറലായ സന്തോഷ് വർക്കി ഹണിയെ കുറിച്ച് നടത്തിയ പരാമർശം വിവാദത്തിന് വഴിതെളിച്ചിട്ടുണ്ട്. ഹണി റോസ് അടുത്ത മാദക റാണിയാണെന്നും സില്‍ക്ക് സ്മിതയാണെന്നും ഫേയ്‌സ്ബുക്ക് വീഡിയോയില്‍ ഇയാള്‍ പറയുന്നുണ്ട്. ഈ വീഡിയോയില്‍ ലൈംഗീക ചുവയുള്ള മോശം പരാമര്‍ശങ്ങളും സന്തോഷ് വര്‍ക്കി നടത്തിയിരുന്നു. വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ ഇയാള്‍ വീഡിയോ ഡിലീറ്റ് ചെയ്തു. എന്നാൽ ഹണി റോസ് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കണമെന്നാണ് ആരാധകരുടെ അഭിപ്രായം.

ഇതിനെ നിയമപരമായി നേരിടണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം മോൺസ്റ്ററാണ് മലയാളത്തിൽ ഹണി റോസിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം മോൺസ്റ്ററാണ്. മോഹൻലാൽ നായികനായ സിനിമ പക്ഷെ പരാജയമായിരുന്നു. റേച്ചലാണ് ഹണിയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു സിനിമ. രു വെട്ടുകത്തിയുടെ മൂർച്ചയുള്ള പെണ്ണിന്റെ കഥയാണ് ‘റേച്ചൽ’.

മലയാളി കണ്ട് പരിചയിച്ചിട്ടില്ലാത്ത കഥാ പരിസരത്തിലേക്കാണ് റേച്ചൽ എന്ന സിനിമ ഒരുങ്ങുന്നത്. ഹണി റോസ് ടൈറ്റിൽ റോളിലെത്തുന്ന ചിത്രം സംവിധായകൻ എബ്രിഡ് ഷൈനാണ് അവതരിപ്പിക്കുന്നത്. ആനന്ദിനി ബാല എന്ന പുതുമുഖ സംവിധായികയേയും സിനിമ എഴുത്തിൽ തുടക്കം കുറിക്കുന്ന കഥാകൃത്തും കവിയുമായ രാഹുൽ മണപ്പാട്ടിനെയും പരിചയപ്പെടുത്തികൊണ്ട് നിർമ്മാതാവിന്റെ വേഷപ്പകർച്ചയുമായാണ് എബ്രിഡ് ഷൈനിന്റെ ഇത്തവണത്തെ വരവ്. ബാദുഷ പ്രൊഡക്ഷൻസ്, പെൻ & പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

More in Malayalam

Trending

Recent

To Top