
Malayalam
തിരുവനന്തപുരം മേയര്‍ക്ക് അഭിനന്ദനവുമായി ഉലകനായകന്; തമിഴ് നാട്ടിലും ഇത്തരം മാറ്റങ്ങള്‍ സംഭവിക്കണമെന്നും കമല്‍ ഹസന്
തിരുവനന്തപുരം മേയര്‍ക്ക് അഭിനന്ദനവുമായി ഉലകനായകന്; തമിഴ് നാട്ടിലും ഇത്തരം മാറ്റങ്ങള്‍ സംഭവിക്കണമെന്നും കമല്‍ ഹസന്

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ ആര്യ രാജേന്ദ്രനാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും വാര്‍ത്തകളിലും ഇടം പിടിക്കുന്നത്. സിനിമാ, സാംസ്കാരിക രംഗത്തെ നിരവധി പേരാണ് മേയറിന്് അഭിനന്ദനവുമായി എത്തിയത്. ഇപ്പോഴിതാ തമിഴകത്തിന്റെ ഉലകനായകന് കമല്‍ ഹാസനും ആശംസകളറിയിച്ച് എത്തിയിരിക്കുകയാണ്.
ട്വിറ്ററിലൂടെയാണ് കമല്‍ ഹാസന് ആര്യയ്ക്ക് ആശംസകള്‍ അറിയിച്ചത്. ആര്യ മേയറായി ചുമതലയേറ്റ ശേഷമായിരുന്നു കമലഹാസന്റെ ട്വീറ്റ്. ‘ചെറുപ്രായത്തില്‍ തന്നെ തിരുവനന്തപുരം മേയറായി ചുമതലയേറ്റ സഖാവ് ആര്യ രാജേന്ദ്രന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍’. എന്നാണ് കമല്ഹസന് കുറിച്ചത്. ആര്യ എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാണെന്നും തമിഴ്നാട്ടിലും ഇത്തരം മാറ്റങ്ങള്‍ സംഭവിക്കണമെന്നും കമല്‍ ഹാസന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
ആള് സെയിന്റ്സ് കോളേജിലെ ബിഎസ്സി മാത്സ് വിദ്യാര്‍ഥിനി കൂടിയാണ് ആര്യ. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എല്‍ ഐ സി ഏജന്റായ ശ്രീലതയുടേയും മകളായ ആര്യ നിലവില്‍ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം, സിപിഐ എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 54 വോട്ടുകള്‍ നേടിയാണ് ആര്യ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...