Connect with us

സ്യൂട്ടിൽ തിളങ്ങി ലാലേട്ടൻ, നീട്ടി വളർത്തിയ മുടിയും താടിയുമായി മമ്മൂക്ക; കറുപ്പില്‍ കൊലമാസ് എന്‍ട്രി

Malayalam

സ്യൂട്ടിൽ തിളങ്ങി ലാലേട്ടൻ, നീട്ടി വളർത്തിയ മുടിയും താടിയുമായി മമ്മൂക്ക; കറുപ്പില്‍ കൊലമാസ് എന്‍ട്രി

സ്യൂട്ടിൽ തിളങ്ങി ലാലേട്ടൻ, നീട്ടി വളർത്തിയ മുടിയും താടിയുമായി മമ്മൂക്ക; കറുപ്പില്‍ കൊലമാസ് എന്‍ട്രി

മമ്മൂട്ടിയും മോഹന്‍ലാലും നാളുകള്‍ക്ക് ശേഷം കണ്ടുമുട്ടിയിരിക്കുകയാണ്. ആന്റണി പെരുമ്പാവൂരിന്റെ
മകളുടെ വിവാഹത്തിന് കറുത്ത വേഷത്തിൽ തിളങ്ങുകയായിരുന്നു മലയാളത്തിന്റെ താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും. വൈകുന്നേരം മുതല്‍ സോഷ്യല്‍ മീഡിയയയില്‍ നിറഞ്ഞുനിന്നത് മമ്മൂട്ടിയും മോഹന്‍ലാലുമായിരുന്നു. കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളുമായാണ് ഇരുവരും എത്തിയത്. നീളൻ കുർത്ത ധരിച്ച് മീശ പിരിച്ചുവച്ച് മാസ് ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുമ്പോൾ, കറുപ്പ് നിറത്തിലുള്ള സ്യൂട്ടിൽ കൂളായി നിൽക്കുന്ന മോഹൻലാൽ ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വൻ മാദ്ധ്യമ ശ്രദ്ധ നേടുന്നുണ്ട്. നീട്ടി വളര്‍ത്തിയ താടിയും മുടിയുമായാണ് മമ്മൂട്ടി എത്തിയത്. പുറകിലായി കെട്ടിവെച്ച മുടിയും ആരാധകര്‍ ശ്രദ്ധിച്ചിരുന്നു.

ലോക് ഡൗണിന് ശേഷമുള്ള ഇവരുടെ കൂടിക്കാഴ്ച സോഷ്യല്‍ മീഡിയ ആഘോഷമാക്കി മാറ്റുകയായിരുന്നു. ലോക് ഡൗണ്‍ സമയത്ത് മമ്മൂട്ടി വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. ചെന്നൈയിലായിരുന്ന മോഹന്‍ലാല്‍ കേരളത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. അമ്മയുടെ യോഗത്തില്‍ പങ്കെടുക്കാനായും താരമെത്തിയിരുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല പ്രണവും അനീഷയുടെ വിവാഹത്തില്‍ തിളങ്ങിയിരുന്നു. പൊതുവേദികളില്‍ അധികം പ്രത്യക്ഷപ്പെടാത്ത പ്രണവ് അനീഷയുടേയും എമിലിന്‍റേയും വിവാഹ നിശ്ചയത്തിലും പങ്കെടുത്തിരുന്നു. മുണ്ടണിഞ്ഞുള്ള ചിത്രങ്ങളായിരുന്നു മുന്‍പ് വൈറലായി മാറിയത്. കറുപ്പ് നിറത്തിലുള്ള സ്യൂട്ടിലും കുര്‍ത്തിയിലുമായാണ് ഇത്തവണ പ്രണവ് എത്തിയത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഇടയില്‍ നില്‍ക്കുന്ന പ്രണവിന്‍റെ ഫോട്ടോ നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്.

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുള്ള ചിത്രങ്ങളുമായി രമേഷ് പിഷാരടിയും ആന്റോ ജോസഫും എത്തിയിരുന്നു. മെന്‍ ഇന്‍ ബ്ലാക്ക് എന്ന ക്യാപ്ഷനുമായാണ് പിഷാരടി എത്തിയത്. കറുത്ത ടീഷര്‍ട്ടും പാന്റും അണിഞ്ഞുമായിരുന്നു പിഷാരടി എത്തിയത്. ആന്റോ ജോസും ഫേസ്ബുക്കിലൂടെ ചിത്രം പങ്കുവെച്ച് എത്തിയിരുന്നു. പൊതുവെ വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞെത്തുന്ന ആന്റോ ജോസഫും ഇത്തവണ കറുപ്പിലായിരുന്നു. എല്ലാവരും കറുപ്പിലെത്തിയതിനെക്കുറിച്ചായിരുന്നു ആരാധകര്‍ ചോദിച്ചത്.

More in Malayalam

Trending

Recent

To Top