
Malayalam
‘രാജ്യദ്രോഹം’; വര്ത്തമാനത്തിന് വിലക്കിട്ട് സെന്‍സര്‍ ബോര്‍ഡ്
‘രാജ്യദ്രോഹം’; വര്ത്തമാനത്തിന് വിലക്കിട്ട് സെന്‍സര്‍ ബോര്‍ഡ്

ദേശ വിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതുമാണെന്ന കാരണത്തില്‍ സിദ്ധാര്‍ത്ഥ് ശിവയുടെ വര്‍ത്തമാനം എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്. ചിത്രം രാജ്യദ്രോഹം ആണെന്നും സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കുമെന്നുമാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്കാതിരിക്കാന് സെന്‍സര്‍ ബോര്‍ഡ് പറയുന്ന കാരണങ്ങള്‍. സിനിമയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭവും ദളിത്, മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കിടയിലെ അരക്ഷിതാവസ്ഥയുമെല്ലാം ഉള്ളതിനാലാണ് വിലക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പരിശോധനയ്ക്കായി ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് കൈമാറിയിരിക്കുകയാണ്.
പാര്‍വ്വതി തിരുവോത്താണ് ‘വര്‍ത്തമാനത്തിലെ’ കേന്ദ്ര കഥാപാത്രം. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് ആര്യാടന് ഷൗക്കത്താണ്. കേരളത്തില്‍ നിന്നുള്ള ബിജെപി നേതാവായ ഒരു സെന്‍സര്‍ ബോര്‍ഡംഗം ആര്യാടന് ഷൗക്കത്ത് തിരക്കഥ രചിച്ച ചിത്രം രാജ്യദ്രോഹപരമാണെന്ന് പരസ്യമായി ട്വീറ്റ് ചെയ്യുകയും ചെയ്തു. പിന്നീട് വിവാദമായതിനെ തുടര്‍ന്ന് ഈ ട്വീറ്റ് നീക്കം ചെയ്യുകയായിരുന്നു.
റോഷന് മാത്യൂ, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ബിജിപാലാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത്. അളഗപ്പന് നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ആര്യാടന് നാസര്‍, ബെന്‍സി നാസര്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. സാമൂഹ്യരാഷ്ട്രീയ വിമര്‍നങ്ങളെ രാജ്യദ്രോഹമായി ചിത്രീകരിക്കുന്നതിനെതിരേ വ്യാപകമായ എതിര്‍പ്പാണ് സോഷ്യല്‍ മീഡിയയിലടക്കം ഉയരുന്നത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലൂടെയാണ് മലയാള താരസംഘടനയായ അമ്മ കടന്ന് പോയത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ...