
News
ചീരുവില്ലാത്ത ആദ്യ ഡിസംബര്‍, കഴിഞ്ഞ ഡിസംബറിലെ ആ സന്തോഷ നിമിഷം പങ്ക് വെച്ച് മേഘ്ന
ചീരുവില്ലാത്ത ആദ്യ ഡിസംബര്‍, കഴിഞ്ഞ ഡിസംബറിലെ ആ സന്തോഷ നിമിഷം പങ്ക് വെച്ച് മേഘ്ന

തെന്നിന്ത്യന്‍ പ്രേക്ഷകരെയും മേഘ്ന ആരാധകരെയും ഏറെ വിഷമിപ്പിച്ച വിയോഗമാണ് നടന് ചിരഞ്ജിവി സര്‍ജയുടേത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു താരത്തിന്റെ മരണം. നടന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും മേഘ്നയെയും വല്ലാതെ തളര്‍ത്തിയിരുന്നു. മലയാളി പ്രേക്ഷകരുമായി താരത്തിന് നേരിട്ട് ബന്ധമില്ലെങ്കിലും ഭാര്യ മേഘ്ന രാജ് മലയാളികളുടെ പ്രിയങ്കരിയാണ്. നടിയിലൂടെയാണ് ചീരുവും മലയാളികളുടെ പ്രിയങ്കരനായത്.
സിനിമയില്‍ ആരംഭിച്ച ബന്ധമായിരുന്നു ഇവരുടേത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. 10 വര്‍ഷത്തെ വളരെ മനോഹരമായ പ്രണയകാലത്തിന് ശേഷമായിരുന്നു മേഘ്നയും ചീരുവും 2018 ല്‍ വിവാഹിതരാകുന്നത്. തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം പങ്കെടുത്ത് ആഘോഷമാക്കിയ വിവാഹമായിരുന്നു ഇവരുടേത്. ജീവിത്തിന്റെ ഓരോ നിമിഷം ആഘോഷമാക്കുന്ന ചീരുവിന്റെയും മേഘ്നയുടെയും ചിത്രങ്ങള്‍ ആരാധകര്‍ ഇരു കയ്യും നേട്ടി സ്വീകരിച്ചു. എല്ലാവരേയും അസൂയപ്പെടുത്തുന്ന തരത്തിലുള്ള ദാമ്പത്യ ജീവിതമായിരുന്നു ഇവരുടേത്. എന്നാല്‍ ഈ സന്തോഷത്തിന് അധിക നാള് ആയുസ് ഇല്ലായിരുന്നു. ജീവിതത്തിലെ ഒരു മനോഹരമായ ഘട്ടത്തിലായിരുന്നു ചീരഞ്ജീവി മേഘ്നയെ തനിച്ചാക്കി യാത്രയായത്. ചീരുവിന്റെ വിയോഗത്തിന് നിന്ന് കരകയറാന്‍ ഇന്നും മേഘ്നയ്ക്ക് കഴിഞ്ഞിട്ടില്ല.
ചീരുവിന്റെ വിയോഗത്തിന് ശേഷമാണ് മേഘ്നയുടെ ഇന്‍സ്റ്റഗ്രാം പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ചര്‍ച്ചയാകുന്നത്. നടനോടൊപ്പമുള്ള മനോഹരമായ നിമിഷങ്ങളാണ് മേഘ്ന തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകരുടെ ഇടയില്‍ വൈറലാകുന്നത് മേഘ്ന രാജിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. കഴിഞ്ഞു പോയ ഒരു മനോഹര നിമിഷത്തെ കുറിച്ചുള്ള ഓര്‍മയാണ് നടി പങ്കുവെച്ചിരിക്കുന്നത്. 2018 ഡിസംബര്‍ 13ലെ ചിത്രമാണ് മേഘ്ന പങ്കുവെച്ചിരിക്കുന്നത്. 2018 മെയ് 2ന് ആയിരുന്നു മേഘ്നയുടേയും ചീരഞ്ജീവി സര്‍ജയുടേയും വിവാഹം. ആ വര്‍ഷത്തെ ഡിസംബര്‍ 13ലെ ചിത്രമാണ് മേഘ്ന പങ്കുവെച്ചിരിക്കുന്നത്. നെറുകില്‍ സിന്ദൂരം ചാര്‍ത്തി അതീവ സന്തോഷവതിയായി നില്ക്കുന്ന മേഘ്നയെ ആണ് ചിത്രത്തില്‍ കാണുന്നത്. നടിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലും സിനിമാ കോളങ്ങളിലും വൈറലായിട്ടുണ്ട്.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...