
News
നടിയും നിര്‍മ്മാതാവുമായ ജയചിത്രയുടെ ഭര്‍ത്താവ് അന്തരിച്ചു
നടിയും നിര്‍മ്മാതാവുമായ ജയചിത്രയുടെ ഭര്‍ത്താവ് അന്തരിച്ചു

മുതിര്‍ന്ന നടി ജയചിത്രയുടെ ഭര്‍ത്താവ് ഗണേഷ് അന്തരിച്ചു. നീണ്ട നാളുകളായി രോഗബാധിതനായിരുന്നു. വ്യവസായി ആയിരുന്ന ഗണേഷിനെ 1983 ലാണ് ജയചിത്ര വിവാഹം കഴിക്കുന്നത്. ദമ്പതികളുടെ മകനായ അമ്രീഷ് സംഗീത സംവിധായകനാണ്. 1970 മുതല്‍ അഭിനയ രംഗത്ത് സജീവമായിരുന്ന ജയചിത്ര തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ഇരുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എംജിആര്‍, ശിവാജി ഗണേശന്, ശിവകുമാര്‍ തുടങ്ങിയ ജനപ്രിയ താരങ്ങള്‍ക്കൊപ്പവും നീ എന്റെ ലഹരി, പപ്പു എന്നീ മലയാളം ചിത്രങ്ങളിലും ജയചിത്ര അഭിനയിച്ചിട്ടുണ്ട്.
ഇരുന്നൂറു ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ജയചിത്ര സീരിയല്‍ രംഗത്തേയ്ക്കും നിര്‍മ്മാണ രംഗത്തേയ്ക്കും കടക്കുന്നത്. ജയചിത്ര തന്നെ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്യുന്ന ആദ്യ സീരിയല്‍ ആയിരുന്നു സുമംഗലി. അന്നത്തെക്കാലത്തെ ഹിറ്റ് സീരിയലുകളില്‍ ഒന്നു കൂടിയായിരുന്നു ഇത്. തുടര്‍ന്ന് അലൈകള്‍, ശിവരഞ്ജിനി എന്നീ സീരിയലുകളില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു. സൗത്ത് ഇന്ത്യയിലെ ടിവി സീരിയല്‍ നിര്‍മ്മാതാക്കളുടെ ആക്ഷന്‍ കമ്മിറ്റിയിലെ ചെയര്‍പേര്‍സന്‍ സ്ഥാനത്തേയ്ക്ക് ഏകകണ്ഠമായി തിരഞ്ഞെടുക്കുകയായിരുന്നു. തമിഴ്നാടിന്റെ കലൈമാമണി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളും ജയചിത്ര സ്വന്തമാക്കിയിട്ടുണ്ട്.
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കിതിരെ പോക്സോ കേസ് വന്നിരുന്നത്. ഇപ്പോഴിതാ ഇതിന് പിന്നാലെ പ്രവർത്തിച്ചതിന് സംവിധായകൻ വിഘ്നേഷ് ശിവനും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
ധനുഷിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു കുബേര. കേരളത്തിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എങ്കിലും തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം...