
Malayalam
താങ്കളെന്തിനാണ് ഒരു മുസ്ലീമിനെ വിവാഹം ചെയ്തത്; കമന്റിന് കിണ്ണം കാച്ചിയ മറുപടിയുമായി പ്രിയാമണി ; കയ്യടിച്ച് ആരാധകർ
താങ്കളെന്തിനാണ് ഒരു മുസ്ലീമിനെ വിവാഹം ചെയ്തത്; കമന്റിന് കിണ്ണം കാച്ചിയ മറുപടിയുമായി പ്രിയാമണി ; കയ്യടിച്ച് ആരാധകർ

മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ തന്റേതായ ഒരിടം നേടിയെടുത്ത നടിയാണ് പ്രിയാമണി. വേറിട്ട കഥാപാത്രങ്ങൽ തന്നെയാണ് പ്രിയാമണിയെ മാറ്റി നിർത്തുന്നത്. സിനിമകളിൽ തിളങ്ങുന്നത് പോലെ മിനിസ്ക്രീനിലെയും സജീവ സാന്നിധ്യമാണ് പ്രിയാമണി. വിവാഹത്തിന് ശേഷവും അഭിനയത്തില്‍ സജീവമാവുകയായിരുന്നു താരം.
പ്രിയാമണി വാസുദേവ് മണി അയ്യർ എന്ന നാമത്തിലുള്ള നടി വിവാഹം ചെയ്തത് മുസ്തഫ രാജിനെയാണ്. ഈ വിവാഹം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം . ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പ്രിയ മണി പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് താഴെ കമൻ്റായി ഒരു ആരാധകൻ കുറിച്ചിരിക്കുന്ന കമൻ്റും ഇതിന് നടി നൽകിയ മറുപടിയുമൊക്കെയാണ് ശ്രദ്ധ നേടുന്നത്. ‘താങ്കളുടെ രക്ത് ചരിത സിനിമ മുതൽ ഒരുപാട് ഇഷ്ടമാണ്. പക്ഷേ താങ്കളെന്തിനാണ് ഒരു മുസ്ലീമിനെ വിവാഹം ചെയ്തത്’ എന്നായിരുന്നു അരുൺ ചൌധരി എന്ന ആരാധകൻ്റെ കമൻ്റിലൂടെയുള്ള ചോദ്യം. ഈ ചോദ്യത്തിന് പ്രിയമണി നൽകിയ കിടിലൻ മറുപടിയ്ക്ക് ആരാധകർ കൈയ്യടി നൽകിയത്
‘ഞാൻ വിവാഹം ചെയ്തത് ഒരു ഇന്ത്യൻ പൗരനെയാണ് ‘ എന്നായിരുന്നു പ്രിയമണിയുടെ മാസ്സ് മറുപടി. ഇതിനും മറുപടിയുമായി അരുൺ ചൌധരി എത്തിയിട്ടുണ്ട്. ‘അതെ സത്യമാണ്, പക്ഷേ താങ്കൾ പോയതിൽ എനിക്കിപ്പോൾ അസൂയ ഉണ്ട്’ എന്നായിരുന്നു അയാളുടെ മറുകമൻ്റ്. പ്രിയമണിയുടെ കിടിലൻ മറുപടിയ്ക്ക് പ്രശംസയുമായി നിരവധി പേരാണ് എത്തുന്നത്.
അതൊരു നല്ല തീരുമാനമായിരുന്നുവെന്നും ജാതിമതഭേദമന്യേ പരസ്പരം വിവാഹം ചെയ്യുന്നത് ചോദ്യം ചെയ്യുന്നവർക്ക് കൊടുക്കാവുന്നതിൽ മികച്ച മറുപടി തന്നെയാണ് അതെന്നായിരുന്നു ഒരു ആരാധിക ചൂണ്ടിക്കാട്ടിയത്.
2017ലാണ് തൻ്റെ അടുത്ത കൂട്ടുകാരനായ മുസ്തഫാ രാജുമായി പ്രിയാ മണി വിവാഹിതയാകുന്നത്. രണ്ടു സമുദായത്തില്‍പെട്ടവര്‍ തമ്മില്‍ വിവാഹം കഴിച്ചു എന്നതിന്റെ പേരില്‍ പ്രിയമണി ധാരാളം ട്രോളുകള്‍ക്ക് ഇരയായിട്ടുണ്ട്. അത്തരം പ്രവണതകളോടുള്ള മറുപടിയായി പ്രിയ മണി പറഞ്ഞ കാര്യങ്ങളൊക്കെ വലിയ രീതിയിൽ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിച്ചിരുന്നു.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...