Connect with us

ചെയ്യാന്‍ മടിച്ച കാര്യങ്ങളൊക്കെ ആ സിനിമയില്‍ ചെയ്തു, എന്നാല്‍ പിന്നീട് അത് വേണ്ടായിരുന്നുവെന്ന് തോന്നി; തുറന്ന് പറഞ്ഞ് ലക്ഷ്മി ഗോപാല സ്വാമി

Malayalam

ചെയ്യാന്‍ മടിച്ച കാര്യങ്ങളൊക്കെ ആ സിനിമയില്‍ ചെയ്തു, എന്നാല്‍ പിന്നീട് അത് വേണ്ടായിരുന്നുവെന്ന് തോന്നി; തുറന്ന് പറഞ്ഞ് ലക്ഷ്മി ഗോപാല സ്വാമി

ചെയ്യാന്‍ മടിച്ച കാര്യങ്ങളൊക്കെ ആ സിനിമയില്‍ ചെയ്തു, എന്നാല്‍ പിന്നീട് അത് വേണ്ടായിരുന്നുവെന്ന് തോന്നി; തുറന്ന് പറഞ്ഞ് ലക്ഷ്മി ഗോപാല സ്വാമി

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. നര്‍ത്തകി എന്ന നിലയിലും ലക്ഷ്മി ശ്രദ്ധേയയാണ്. ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച താരം, നായികയായി തിളങ്ങി നിന്ന സമയത്തായിരുന്നു മണിക്കുട്ടന്‍ നായകനായ ബോയ് ഫ്രണ്ട് എന്ന ചിത്രത്തില്‍ മണിക്കുട്ടന്റെ അമ്മയായി ലക്ഷ്മി എത്തുന്നത്. അത് അന്ന് നല്ല തീരുമാനം അല്ലാതിരുന്നു എന്നാണ് ലക്ഷ്മി ഗോപാലസ്വാമി പറയുന്നത്. ഒരു അഭിമുഖത്തിലൂടെയാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.

‘ചില സമയത്ത് നമ്മള്‍ സ്‌ക്രിപ്റ്റ് കേള്‍ക്കുമ്പോള്‍ വളരെ എക്‌സൈറ്റഡവാറുണ്ട്. അത് മോശം പടമാണെന്ന് ഒരിക്കലും ഞാന്‍ പറയില്ല. അന്ന് വിനയന്‍ സാറിനൊപ്പം പ്രവര്‍ത്തിച്ചത് നല്ലൊരു അനുഭവമായിരുന്നു. മുമ്പ് ചെയ്യാന്‍ മടിച്ച കാര്യങ്ങളെല്ലാം അതില്‍ ചെയ്തപ്പോള്‍ ഒരു കോണ്‍ഫിഡന്‍സ് വന്നു. അതില്‍ അഭിനയിച്ച ശേഷം ഞാന്‍ ഒരു ബെറ്റര്‍ ആക്ട്രസ് ആയി മാറി. സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ ഞാന്‍ വേറൊരു രീതിയിലായിരുന്നു സിനിമയെ കുറിച്ച് വിചാരിച്ചത്.

അത് ഒരു സാധാരണ മസാല സിനിമയാണ് ഞാന്‍ അതില്‍ ഉണ്ടാവേണ്ട ആവശ്യമില്ലായിരുന്നുവെന്ന് തോന്നി. പിന്നെ എയര്‍പോര്‍ട്ടില്‍ വെച്ചൊക്ക കണ്ടപ്പോള്‍ ആളുകളും ഇതേ അഭിപ്രായം പറഞ്ഞിരുന്നു. ചില സമയങ്ങളില്‍ നമ്മുടെ തീരുമാനങ്ങള്‍ ശരിയായി വരണമെന്നില്ല എന്നാണ് അന്ന് എനിക്ക് തോന്നിയത്. അതില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്നും താരം പറയുന്നു.

വിവാഹം കഴിക്കാതെ തുടരുന്നത് ആഗ്രഹമില്ലാത്തതു കൊണ്ടല്ലെന്നും അതില്‍ നിന്നും ചില കാരണങ്ങള്‍ തന്നെ വിലക്കിയത് ആണെന്നും ലക്ഷ്മി മുമ്പ് പറഞ്ഞിരുന്നത് ചര്‍ച്ചയായിരുന്നു. ‘കല്യാണം കഴിക്കണമെന്ന് ആഗ്രഹം എനിക്കുണ്ട്. പക്ഷേ അതില്‍ നിന്ന് വിലക്കിയത് എനിക്ക് അറിയാത്ത എന്റെ ആഗ്രഹങ്ങളാവാം. എനിക്ക് അത്തരം ചില ആഗ്രഹങ്ങളുണ്ടായിരുന്നു. സിനിമയില്‍ അല്ലാതെ, ജീവിതത്തില്‍ എന്തോ നേടണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അതിന് പിന്നാലെയായിരുന്നു ഞാന്‍. അതിനിടയില്‍ ജീവിതത്തില്‍ ഒരു പുരുഷന്‍ അത്രയേറെ പ്രാധാന്യത്തോടെ വന്നാല്‍ വിവാഹം ചെയ്യാം എന്നായിരുന്നു.

about lekshmi gopalaswami

More in Malayalam

Trending

Recent

To Top