‘അത് അത്ര സുഖമുള്ള പരിപാടിയല്ല’- വീഡിയോ പങ്ക് വെച്ച് നിത്യ ദാസ്

നിത്യദാസ് എന്ന താരത്തെ മലയാളികള്‍ക്ക് അത്രപെട്ടെന്ന് മറക്കാന്‍ കഴിയില്ല. ‘ ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിലേയ്ക്ക് പറന്നിറങ്ങിയ താരം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും തന്റെ അഭിനയ മികവ് കാഴ്ചവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്ക് വെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
കോവിഡ് ടെസ്റ്റ് അത്ര സുഖമുള്ള കാര്യമല്ലെന്നാണ് താരം പറയുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി കോവിഡ് പരിശോധന നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് നിത്യ പങ്ക് വെച്ചിരിക്കുന്നത്. കോവിഡ് ടെസ്റ്റിന് ശേഷം മക്കള്‍ക്കൊപ്പമുള്ള വീട്ടിലെ ആഘോഷ നിമിഷങ്ങളും വീഡിയോയില്‍ കാണാം.
വിവാഹശേഷമാണ് നിത്യ അഭിനയത്തില്‍ നിന്നും പിന്‍വാങ്ങിയത്. എന്നാല്‍ മിനിസ്ക്രീനിലും സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ താരം പങ്കിടാറുണ്ട്. അരവിന്ദ് സിങാണ് നിത്യയുടെ ഭര്‍ത്താവ്. നൈന, നമന്‍ എന്നിവരാണ് മക്കള്‍. 2007ല്‍ സൂര്യ കിരീടം എന്ന സിനിമയിലാണ് അവസാനമായി നിത്യ അഭിനയിച്ചത്.
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം,...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...