Connect with us

ഒരു നായികയുമായി മാത്രമേ അത് ഉണ്ടായിരുന്നൂളളൂ പൊതുവേ ഞാന്‍ മാന്യന്‍ ആയതുകൊണ്ടാകാം

Malayalam

ഒരു നായികയുമായി മാത്രമേ അത് ഉണ്ടായിരുന്നൂളളൂ പൊതുവേ ഞാന്‍ മാന്യന്‍ ആയതുകൊണ്ടാകാം

ഒരു നായികയുമായി മാത്രമേ അത് ഉണ്ടായിരുന്നൂളളൂ പൊതുവേ ഞാന്‍ മാന്യന്‍ ആയതുകൊണ്ടാകാം

ഒരുകാലത്ത് യുവാക്കള്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച ചോക്ക്‌ലേറ്റ് നായകനാണ് ചാക്കോച്ചന്‍. തന്റെ ആദ്യസിനിമ തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയ പുതുമുഖതാരത്തിന് അന്ന് വലിയ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. അക്കാലത്തെ ചോക്ലേറ്റ് ഹീറോ എന്ന വിശേഷണത്തില്‍ നിന്നും മാറി വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്തതോടെ ആരാധകരുടെ എണ്ണം വീണ്ടും വര്‍ധിച്ചു. മുമ്പ് ചാക്കോച്ചന്‍ ശാലിനി താരജോഡികളുടെ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുമായിരുന്നു. അക്കാലങ്ങളില്‍ ശാലിനിയുമായി ഗോസിപ്പുകള്‍ ഇറങ്ങിയതും വാര്‍ത്തകളായിരുന്നു. ആദ്യ സിനിമയിലെ നായികയായ ശാലിനിയെ ആണ് ചാക്കോച്ചന്‍ ജീവിതസഖിയാക്കുന്നത്. ഇരുവരും പ്രണയത്തിലാണ് എന്നൊക്കെയായിരുന്നു അക്കാലങ്ങളില്‍ പ്രചരിച്ചിരുന്ന ഗോസിപ്പുകള്‍. എന്നാല്‍ അജിത്തിന്റെയും ശാലിനിയുടെയും പ്രണയത്തില്‍ ഹംസമായി നിന്നിരുന്നത് താനായിരുന്നുവെന്നാണ് ചാക്കോച്ചന്‍ ഇപ്പോള്‍ പറയുന്നത്. അടുത്തിടെ നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്.

എനിക്കൊപ്പം തുടക്കം കുറിച്ച നിരവധി നായികമാര്‍ എന്നേക്കാള്‍ ഉയരത്തിലെത്തിയിട്ടുണ്ട്. എല്ലാവരുമായും എനിക്ക് സുഹൃദ് ബന്ധമുണ്ട്. ശാലിനിയുമായി മാത്രമായിരുന്നു എനിക്ക് ഗോസിപ്പ് ഉണ്ടായിരുന്നത്. പൊതുവേ മാന്യനായതു കൊണ്ടായിരിക്കാം ഒരു നായികയില്‍ മാത്രം എനിക്കെതിരെയുള്ള ഗോസിപ്പ് ഒതുങ്ങി നിന്നത്. ഒപ്പം അഭിനയിച്ച നായികമാരെക്കുറിച്ച് പറയുമ്പോള്‍ സംവൃതയെക്കുറിച്ചാണ് എടുത്ത് പറയാനുള്ളത്. ഒരു വലിയ പ്രത്യേകതയുള്ളയാളാണ് സംവൃത. എന്നേക്കാള്‍ ഉയരമുള്ള നായിക നടി എന്നതാണ് ആ പ്രത്യേകതയെന്നും താരം പറയുന്നു. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സംവൃത സുനില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് തിരിച്ചെത്തിയത് നായിക നായകന്‍ എന്ന പരിപാടിയിലൂടെയായിരുന്നു. ലാല്‍ ജോസിന്റെ പുതിയ ചിത്രത്തിലേക്ക് നായികയേയും നായകനേയും തിരഞ്ഞടുക്കുന്നതിനായി നടത്തിയ ഷോയില്‍ ചാക്കോച്ചനും സംവൃതയും ഒരുമിച്ചെത്തിയിരുന്നു.

അജിത്ത് ശാലിനി പ്രണയത്തില്‍ ഹംസമായി പ്രവര്‍ത്തിച്ചിട്ടുണ്ട് കുഞ്ചാക്കോ ബോബന്‍. ‘നിറം’ സിനിമയുടെ ലൊക്കേഷനില്‍ അജിത്ത് ശാലിനിയെ കാണാന്‍ വരുന്നതൊക്കെ ഞാന്‍ നേരത്തേ അറിഞ്ഞിരുന്നു. ഇടയ്ക്ക് ലൊക്കേഷനിലേക്ക് അജിത്ത് വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു. അതിനിടയിലായിരുന്നു ചാക്കോച്ചന്റെ നമ്പര്‍ ശാലിനി അജിത്തിന് നല്‍കിയത്. അജിത്താണ് വിളിക്കുന്നത് എന്ന് പറയാനായി രഹസ്യ കോഡും കണ്ടെത്തിയിരുന്നു ഇരുവരും. ഇവരുടെ കോഡ് സംവിധായകനായ കമലിന് മനസ്സിലായിരുന്നു. അനിയത്തിപ്രാവിലെ ഓ..പ്രിയേ.. എന്ന ഗാനം അന്ന് പാടി അഭിനയിക്കുമ്പോള്‍ ജീവിതത്തിലെ നായികയുടെ പേര് പ്രിയ എന്ന് ആയിരിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലാ എന്നാണ് ചാക്കോച്ചന്‍ പറയുന്നത്.

More in Malayalam

Trending

Recent

To Top