സിനിമാഭിനയം നിര്‍ത്തിയ സമയത്താണ് ആ സുവര്‍ണ്ണാവസരം എത്തിയത് പിന്നെ ഒന്നും നോക്കിയില്ല ഇതെന്റെ പുനര്ജന്മം

ഒരുപിടി നല്ല ചിത്രങ്ങളില്‍ തന്റെ പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും അന്‍സിബ ഹസന് എന്ന താരത്തെ ഓര്‍ക്കാന്‍ ദൃശ്യം എന്ന ചിത്രം മതിയാകും. ദൃശ്യത്തിലെ അഞ്ജു ജോര്‍ജ്ജ് സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു. ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുമ്പോള്‍ അന്‍സിബ വീണ്ടും എത്തുകയാണ്. ആരാധകരും സിനിമാപ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ അടുത്തായി ആണ് പൂര്‍ത്തിയായത്. ദൃശ്യം 2 വിന്റെ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെ ദൃശ്യം 2 വിലേയ്ക്കുള്ള വരവിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അന്‍സിബ.
ദൃശ്യത്തിന്റെ വിജയത്തിന് ശേഷം നല്ലൊരു കഥാപാത്രം തനിക്ക് ലഭിച്ചിരുന്നില്ല. അതിനാല്‍ തന്നെ കഴിഞ്ഞ നാല് വര്‍ഷമായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. സിനിമാഭിനയം നിര്‍ത്തിയ സമയത്താണ് അപ്രതീക്ഷിതമായി ദൃശ്യം 2 തന്നിലേക്ക് വരുന്നതെന്ന് അന്‍സിബ പറയുന്നു. അത് ഒട്ടും പ്രതീക്ഷിക്കാതെ വന്നതിനാല്‍ തന്നെ ത്രില്ലിലായി എന്നും ഇത് ഒരു പുനര്‍ജന്മമായാണ് കാണുന്നതെന്നും അന്‍സിബ പറഞ്ഞു. സെക്കന്‍ട്ട് പാര്‍ട്ട് ഉണ്ട് എന്ന് കേട്ടപ്പോഴുളള സന്തോഷം പറഞ്ഞറയിക്കാന്‍ പറ്റാത്തത് ആയിരുന്നു.
ദൃശ്യം പുറത്തിറങ്ങിയിട്ട് ഏഴ് വര്‍ഷത്തിലേറെയായി. ഇന്നും സിനിമയും ഓഗസ്റ്റ് 2എന്ന തീയതിയും എല്ലാം പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നു. ടിവി ചാനലുകളില്‍ വന്നാല്‍ വീണ്ടും വീണ്ടും കാണുന്നു. എഴ് വര്‍ഷത്തിന് ശേഷം എല്ലാവരെയും കണ്ടപ്പോള്‍ ശരിക്കും ആറേഴ് വര്‍ഷം പഠിച്ച് വീട്ടിലേക്ക് തിരിച്ചുവരുമ്പോഴുളള ഫീലിംഗായിരുന്നു. എല്ലാവര്ക്കും ഒരു റീയൂണിയന് പോലെയായി. എല്ലാവര്ക്കും മാറ്റങ്ങളുണ്ട്. ചിലര്‍ക്ക് മാറ്റങ്ങളൊന്നുമില്ല. ലാലേട്ടനും മീന ചേച്ചിക്കും എയ്ജ് ഇന്‍ റിവേഴ്സ് ഗിയര്‍ പോലെയാണ്. മീന ചേച്ചിയെ കണ്ടപ്പോള്‍ എനിക്കും മെലിയണമെന്ന് തോന്നിയെന്നും നടി പറഞ്ഞു. തുടര്‍ന്ന് താനും കുറെ ദിവസം ഡയറ്റിംഗിലായിരുന്നു എന്നും അന്‍സിബ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം അഭിനയത്തിന് പുറമെ അവതാരകയായും സുപരിചിതയായ താരമാണ് അന്‍സിബ. ഫഌവഴ്സ് ടിവിയിലെ കോമഡി സൂപ്പര്‍നൈറ്റ്സ് പോലുളള ഷോകളില്‍ അവതാരകയായി നടി എത്തിയിരുന്നു. സിനിമകളില്‍ ഇല്ലാത്ത സമയത്ത് മിനിസ്ക്രീനിലൂടെയാണ് നടിയെ പ്രേക്ഷകരെല്ലാം കണ്ടത്. മലയാളത്തിന് പുറമെ തമിഴിലും നിരവധി സിനിമകളില്‍ അന്‍സിബ അഭിനയിച്ചിരുന്നു. സിനിമയുടെ ചിത്രീകരണം സെപ്റ്റംബര്‍ 21നാണ് ആരംഭിച്ചത്. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ഷൂട്ടിങ് തീരുന്നത് വരെ ക്രൂവിനൊപ്പം താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ലോക്ഡൗണിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദ്യസിനിമ കൂടിയായിരുന്നു ദൃശ്യം 2. 56 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരുന്നത് എങ്കിലും 46 ദിവസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...