Connect with us

വേട്ടക്കാരെ മാറ്റി നിര്‍ത്തിയാവണം ഇരയുടെ രോദനം കേള്‍ക്കേണ്ടത്; ബാബു രാജിനെയും ടിനി ടോമിനെയും ടാഗ് ചെയ്ത് ഷമ്മി തിലകൻ

Malayalam

വേട്ടക്കാരെ മാറ്റി നിര്‍ത്തിയാവണം ഇരയുടെ രോദനം കേള്‍ക്കേണ്ടത്; ബാബു രാജിനെയും ടിനി ടോമിനെയും ടാഗ് ചെയ്ത് ഷമ്മി തിലകൻ

വേട്ടക്കാരെ മാറ്റി നിര്‍ത്തിയാവണം ഇരയുടെ രോദനം കേള്‍ക്കേണ്ടത്; ബാബു രാജിനെയും ടിനി ടോമിനെയും ടാഗ് ചെയ്ത് ഷമ്മി തിലകൻ

നടൻ എന്നതിലുപരി ഏത് വിഷയത്തിലും തന്റേതായ അഭിപ്രായം രേഖപ്പെടുത്താറുണ്ട് നടന്‍ ഷമ്മി തിലകന്‍. മലയാള സിനിമയിലെ താര സംഘടനയായ അമ്മയ്ക്ക് എതിരെ പരോക്ഷ പരിഹാസവുമായി പലപ്പോഴും ഷമ്മി എത്താറുണ്ട്. അമ്മയുടെ ഭാരവാഹികളായ ബാബു രാജിനെയും ടിനി ടോമിനെയും ടാഗ് ചെയ്ത് കൊണ്ടുള്ള ഷമ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ദേയമാകുന്നു . വേട്ടക്കാരെ മാറ്റി നിര്‍ത്തിയാകണം ഇരയുടെ രോദനം കേള്‍ക്കേണ്ടത്. മാനുഷിക മൂല്യങ്ങള്‍ പരിഗണിച്ച് കാര്യങ്ങളെ കാര്യഗൗരവത്തോടെ കണ്ട് തീരുമാനങ്ങള്‍ കൊക്കൊള്ളാനുള്ള ആര്‍ജ്ജവം എല്ലാവര്‍ക്കുമുണ്ടാകട്ടെയെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ഷമ്മി തിലകന്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

’അമ്മായിയമ്മയ്ക്ക് അടുപ്പിലുമാവാം, മരുമകള്‍ക്കു വളപ്പിലും പാടില്ല എന്ന കടുംപിടുത്തങ്ങള്‍ ഉപേക്ഷിച്ച്..; അപ്പപ്പൊ കാണുന്നവനെ ‘അപ്പാ’ എന്ന് വിളിക്കുന്നവര്‍ മാത്രം മതി ഇവിടെ എന്ന നടക്കാത്ത സ്വപ്നങ്ങള്‍ കാണാന്‍ നില്‍ക്കാതെ. എല്ലാവരുടെയും അപ്പന്മാര്‍ അവരവര്‍ക്ക് വിലയുള്ളതാണെന്നുള്ള പ്രകൃതി നിയമം അക്ഷരത്തെറ്റ് കൂടാതെ ഉരുവിട്ട്. വേട്ടക്കാരെ മാറ്റി നിര്‍ത്തിയാവണം ഇരയുടെ രോദനം കേള്‍ക്കേണ്ടത് എന്ന മാനുഷിക മൂല്യം പരിഗണിച്ച്..; കാര്യങ്ങളെ കാര്യഗൗരവത്തോടെ കണ്ട് തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള ആര്‍ജ്ജവം എല്ലാവര്‍ക്കും ഉണ്ടാകട്ടെ എന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നു..!

താരസംഘടനയായ എഎംഎംഎയുടെ മീറ്റിംഗ് കഴിഞ്ഞ ദിവസം നടന്നിരുന്നു . മീറ്റിംഗിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച ടിനിടോമിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു . ടിനി ടോമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു സോഷ്യല്‍ മീഡിയ എത്തിയത്
അറസ്റ്റിലായ ബിനീഷ് കോടിയേരിയെ സസ്പെൻഡ് ചെയ്യേണ്ടതില്ലെന്ന് ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമാണ് സിനിമാ ആരാധകരെ ചൊടിപ്പിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top