ഡോക്ടർ ഹിമാനി ഇനി ചേട്ടന് സ്വന്തം; ചെന്നൈയിൽ വച്ചായിരുന്നു വിവാഹം നടന്നത്; വെളിപ്പെടുത്തി സഹോദരൻ
Published on

നടനും സംവിധായകനും കൊറിയോഗ്രാഫറുമായ പ്രഭുദേവയുടെ രണ്ടാം വിവാഹത്തിയനൊരുങ്ങുന്നുവെന്നുള്ള വാർത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. ഇപ്പോൾ ഇതാ വാർത്ത സ്ഥികരീച്ച് സഹോദരൻ രാജു സുന്ദരം. ഡോക്ടർ ഹിമാനി എന്നാണ് പ്രഭുദേവയുടെ ഭാര്യയുടെ പേര്. മെയ് മാസത്തിൽ ചെന്നൈയിൽ വച്ചായിരുന്നു വിവാഹം. ലോക്ഡൗൺ ആയതുകൊണ്ട് ഇരുകുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തതെന്ന് രാജു പറഞ്ഞു.
‘ചികിത്സയുടെ ഭാഗമായാണ് പ്രഭുദേവ ഹിമാനിയുമായി പരിചയത്തിലായത്. തുടർച്ചയായി നൃത്തം ചെയ്യുന്നതുകൊണ്ട് പ്രഭുദേവയ്ക്ക് ശക്തമായ പുറം വേദന ഉണ്ടായിരുന്നു. മുംബെെയിൽ ചികിത്സയുടെ ഭാഗമായാണ് ഹിമാനിയെ പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായപ്പോൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. രണ്ട് മാസത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷമായിരുന്നു വിവാഹം. ലോക്ഡൗൺ ഇളവുകൾ വന്നതോടെ ഇരുവരും കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുഗ്രഹം തേടി. സഹോദരൻ വിവാഹിതനായതിൽ അതിയായ സന്തോഷമുണ്ടെന്നും രാജു സുന്ദരം കൂട്ടിച്ചേർത്തു’.
റംലത്താണ് പ്രഭു ദേവയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ താരത്തിന് രണ്ട് ആണ്‍കുട്ടികളും ഉണ്ട്. എന്നാല്‍ നയന്‍താരയുമായി പ്രണയത്തിലായതിനെ തുടര്‍ന്ന് പ്രഭു റംലത്തുമായി വിവാഹ മോചനം നടത്തി. റംലത്ത് വിവാഹമോചനത്തിനെതിരെ പൊലീസില്‍ പരാതി കൊടുത്തതു വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...