‘നിന്നോടൊപ്പം സാഹസികതയുടെയും പ്രണയത്തിന്റെയും ഒരു ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടതാണ് എന്നെ ഭാഗ്യവാനാക്കുന്നത്; വിവാഹവാര്‍ഷിക ദിനത്തില്‍ സന്തോഷം പങ്കുവച്ച് ബിജു മേനോന്
Published on

മലയാളികളുടെ ഇഷ്ട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. വിവാഹ വാർഷിക ദിനത്തിൽ സന്തോഷം പങ്കുവെച്ചാണ് ഇക്കുറി ബിജുമേനോൻ എത്തിയത്
. ‘നിന്നോടൊപ്പം സാഹസികതയുടെയും പ്രണയത്തിന്റെയും ഒരു ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടതാണ് എന്റെ ഭാഗ്യവാനാക്കുന്നത്. ഞങ്ങള്‍ക്ക് വിവാഹ വാര്‍ഷികാശംസകള്‍’, സംയുക്തയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ബിജു മേനോന് ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം ദമ്പതികളുടെ ചിത്രം ആലേഖനം ചെയ്ത ഒരു കേക്കിന്റെ ഫോട്ടോയാണ് സംയുക്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.
ലാല്‍ജോസ് സംവിധാനം ചെയ്ത ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന ചിത്രത്തിലാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. പിന്നീട് മഴ, മധുരനൊമ്ബരക്കാറ്റ്, മേഘമല്‍ഹാര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും നായികാ നായകന്മാരായി എത്തി.
മേഘമല്‍ഹാര്‍ കഴിഞ്ഞതിനുശേഷമാണ് ജീവിതത്തില്‍ ഒരുമിക്കാമെന്ന തീരുമാനത്തിലേക്ക് തങ്ങള്‍ എത്തിയതെന്ന് സംയുക്ത പറഞ്ഞിട്ടുണ്ട്. എന്നാല്‍ വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാനായിരുന്നു സംയുക്തയുടെ തീരുമാനം. ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ബിജു മേനോന് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
മലയാള താരസംഘടനയായ അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവം താരങ്ങളെ അപമാനിക്കുന്നതാണെന്ന് നടൻ ജയൻ ചേർത്തല. സംഘടനയിലെ അംഗങ്ങൾക്കെതിരെ പീഡന...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...