സോഷ്യൽ മീഡിയയിൽ സജീവമായി അസർ മുഹമ്മദ്! ലക്ഷ്മി പ്രമോദ് ഉടൻ സീരിയലിലേക്ക്?

വര്‍ഷങ്ങളോളം പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവം കേരളം ഒന്നടങ്കം ചർച്ച ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് ഉയർന്ന് വന്ന പേരുകളായിരുന്നു സീരിയൽ താരം ലക്ഷ്മി പ്രമോദ് ഭർത്താവ് അസർ മുഹമ്മദും .പ്രതി ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയാണ് സീരിയൽ നടി ലക്ഷ്മിപ്രമോദ് പത്തുവർഷത്തെ പ്രണയത്തിനൊടുവിൽ താൻ വഞ്ചിക്കപ്പെടുന്നു എന്ന് തോന്നിയപ്പോൾ ആണ് റംസി എന്ന 24 കാരി ആത്മഹത്യ ചെയ്തത് . പ്രതി ഹാരിസ് ഇപ്പോഴും ജയിലിലാണ്.
ലക്ഷ്മിയുടെ ഭർത്താവ് അസർ മുഹമ്മദ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവം ആണ്. മുൻപ് മിക്ക വിശേഷങ്ങളും ആരാധകരുമായി പങ്ക് വയ്ക്കുന്ന ലക്ഷ്മി ഇപ്പോഴും സോഷ്യൽ മീഡിയ ഇടപെടലുകളിൽ നിന്നും വിട്ടു നിൽക്കുകയാണ്. ചില പ്രാർത്ഥന മന്ത്രങ്ങൾ ആണ് അസർ സോഷ്യൽ മീഡിയ വഴി പങ്ക് വച്ചിരിക്കുന്നത്. കുറച്ചുദിവസങ്ങൾ ആയി അസർ സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുന്ന ഇൻസ്റ്റ സ്റ്റോറികൾ ശ്രദ്ധിക്കപ്പെടാറുണ്ട്.
റംസിയുടെ കുടുംബത്തിന്റെ പരാതിയിൽ ഇപ്പോഴും അന്വേഷണം തുടരുകയാണ്. കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ലക്ഷ്മി പ്രമോദിനും റംസിയുടെ മരണത്തിൽ നിർണ്ണായക പങ്ക് ഉണ്ടെന്നാണ് റംസിയുടെ കുടുംബം ആരോപിച്ചത്. പ്രതി ഹാരിസും പലയിടത്തും റംസിയെ കൊണ്ടുപോവുകയും ചെയ്തു. ഇതിനിടെ ഗർഭിണിയായ റംസിയെ ലക്ഷ്മി പ്രമോദും ഹാരിസ് മുഹമ്മദും ചേർന്നാണ് എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ച് ഗർഭഛിദ്രം നടത്തിയതെന്നും കുടുംബം നൽകിയ പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം. ജീവനൊടുക്കിയ യുവതി വീട്ടിൽ വരാറുണ്ടെന്നും യുവതിയെ ലൊക്കേഷനുകളിലേക്ക് ഒപ്പം കൂട്ടിയിരുന്നതായും ലക്ഷ്മി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സീരിയൽ നടിയുടെ കുഞ്ഞിനെ നോക്കാനും യുവതിയെ വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു.
ഷോര്‍ട്ട് ഫിലിമുകളിലൂടെയും സീരിയലിലൂടെയും അഭിനയ രംഗത്തേയ്ക്കെത്തിയ താരം പരസ്പരത്തിലെ സ്മൃതിയെന്ന ശക്തമായ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. സാധാരണ സീരിയല്‍ നടിമാരില്‍ നിന്നും വ്യത്യസ്തയായി വിവാഹിതയും കുഞ്ഞുമായതിന് ശേഷം അഭിനയരംഗത്ത് സജീവമായ നടിയാണ് ലക്ഷ്മി. ഏഷ്യാനെറ്റിലെ പൗര്‍ണമിതിങ്കളിലെ പ്രധാന വില്ലത്തിയായ ആനി പുഞ്ചക്കാടനായും സീ കേരളത്തിലെ പൂക്കാലം വരവായി സീരിയലിലെ അവന്തികയായും തിളങ്ങുകയായിരുന്നു . അഭിനയത്തിനൊപ്പം കുടുംബജീവിതവും മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്ന ലക്ഷ്മിയുടേത് പ്രണയവിവാഹമായിരുന്നു.
കേസിൽ ഇടക്കാല ജാമ്യം ലക്ഷ്മിക്ക് കിട്ടിയെങ്കിലും പരമ്പരയിൽ നിന്നും ലക്ഷ്മി പുറത്തായിരുന്നു. ഇപ്പോൾ ലക്ഷ്മി അവതരിപ്പിച്ചുകൊണ്ടിരുന്ന ആനി എന്ന കഥാപാത്രം അവതരിപ്പിക്കുന്നത്, കറുത്തമുത്ത് പരമ്പരയിൽ കാർത്തുവിന്റെ അനുജത്തി കന്യായായി എത്തിയ ലക്ഷ്മി പ്രിയ എന്ന നടിയാണ്. ഇനി പരമ്പരയിലേക്ക് ലക്ഷ്മി എന്നെത്തും എന്നുള്ള ചോദ്യങ്ങൾ ഇപ്പോഴും ലക്ഷ്മിയുടെ ആരാധകർ ഉയർത്തുന്നുണ്ട്
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...
ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും വിധത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുടെ പോസ്റ്ററോടെ സാഹസം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു....
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്, സിലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങിയ മേഖലകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് സീമ വിനീത്. സോഷ്യൽ മീഡിയകളിൽ സജീവമായ സീമ തന്റെ...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം...