ഹെല്‍മറ്റ് ധരിക്കാത്തതിന് ഫൈന്‍ കിട്ടുന്നതിന് തൊട്ട് മുന്‍പ്; ചിത്രം പങ്കുവെച്ച് തപ്സി

ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിന് ബോളിനുഡ് താരം തപ്സി പന്നുവിന് പിഴ ഈടാക്കി. ഇന്‍സ്റ്റഗ്രാമില്‍ താരം തന്നെയാണ് ഈ വിവരം പങ്കുവെച്ചത്. ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിക്കുന്ന ചിത്രമാണ് തപ്സി പങ്കുവച്ചത്.
‘രശ്മി റോക്കറ്റ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് താരം ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചത്. ‘ഹെല്‍മറ്റ് ധരിക്കാത്തതിന് ഫൈന്‍ കിട്ടുന്നതിന് തൊട്ട് മുന്‍പ്’ എന്നാണ് തപ്സി ചിത്രത്തിന് കൊടുത്ത കാപ്ക്ഷന്.
നിരവധി താരങ്ങളാണ് തപ്സിയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. പലരും താരത്തെ കളിയാക്കിയും കമന്റ് ചെയ്യുകയുണ്ടായി. എന്നാല്‍, ഇതിനു മുന്‍പും തപ്സി രശ്മി റോക്കറ്റിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ‘ഒരു ലൊക്കേഷനില്‍ നിന്നും മറ്റൊരു ലൊക്കേഷനിലേക്ക്. പൂനെ-ലൊനാവല-മുംബൈ’ എന്നാണ് ചിത്രത്തിന് തപ്സി കൊടുത്ത അടിക്കുറിപ്പ്.
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാനും ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി...
ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻഭർത്താവും വ്യവസായിയുമായ സഞ്ജയ് കപൂർ(53) അന്തരിച്ചു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിൽ വെച്ചായിരുന്നു സംഭവം. പോളോ കളിക്കുന്നതിനിടെയാണ്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള സൂപ്പർ താരമാണ് ആമിർ ഖാൻ. പലപ്പോഴും നടൻ അഭിനയം നിർത്തുന്നുവെന്നുള്ള വാർത്തകൾ പുറത്തെത്താറുണ്ട്. ‘മഹാഭാരത്’ എന്ന തന്റെ...
പ്രശസ്ത ബോളിവുഡ് – ബംഗാളി സംവിധായകൻ ആയ പാർഥോ ഘോഷ് അന്തരിച്ചു. 76 വയസായിരുന്നു പ്രായം. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്നാണ് അന്ത്യം സംഭവിച്ചത്....