ഡിഗ്രി ക്ലാസില്‍ ഒപ്പമിരുന്നു പഠിച്ച കൂട്ടുകാരി ഇന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല; വൈറൽ കുറിപ്പ്

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം . നടിക്ക് പിറന്നാളാശംസകള്‍ അറിയിച്ച് ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സ് ഇന്ത്യ അടക്കം രംഗത്തെത്തുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ വൈറല്‍ ആകുന്നത് താരത്തിന് പിറന്നാളാശംസകള്‍ അറിയിച്ച് കൊണ്ട് തിരുവല്ല മാര്‍ത്തോമ കോളെജിലെ സഹപാഠി എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.
തുടക്ക കാലത്ത് ആരാധകരേക്കാള്‍ കൂടുതല്‍ വിമര്‍ശകര്‍ ഏറ്റു വാങ്ങേണ്ടി വന്ന നടി ഇന്ന് ഒറ്റയ്ക്ക് സിനിമ പിടിച്ച് നിര്‍ത്താന്‍മാത്രം വളരുമെന്ന് ആരും കരുതിക്കാണില്ലെന്നാണ് പോസ്റ്റില്‍ സഹപാഠിയായ മഹേഷ് കടമ്മനിട്ട വ്യക്തമാക്കുന്നത്.
മഹേഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
ഡിഗ്രി ക്ലാസില്‍ (മാര്‍ത്തോമ കോളെജില്‍, 2002-2005 ഇംഗ്ലീഷ് ലിറ്ററേച്ചര്‍) ഒപ്പമിരുന്നു പഠിച്ച കൂട്ടുകാരി ഇന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല…നെപോട്ടിസം വാഴുന്ന ഒരു ഇന്‍ഡസ്ട്രിയില്‍ ഒരു സിനിമാ പാരമ്പര്യവുമില്ലാതെ ഒരു സ്ത്രി ഇത്രയും കാലം പിടിച്ചു നിന്നത് അല്‍ഭുതം തന്നെയാണ്… തുടക്കകാലത്ത് ആരാധകരേക്കാള്‍ വിമര്‍ശകര്‍ ഉണ്ടായിരുന്ന നടി ഇന്ന് ഒറ്റയ്ക്ക് ഒരു സിനിമ പിടിച്ചു നിര്‍ത്താന്‍ കഴിയുന്നത്ര വളരുമെന്ന് ആരും കരുതിക്കാണില്ല…കുറ്റപ്പെടുത്തലുകളും, വിമര്‍ശനങ്ങളും ആവോളം കേട്ട്, എല്ലാം തരണം ചെയ്ത് കൊയ്തെടുത്ത വിജയം… ഒരു ഇന്‍ഡസ്ട്രി മുഴുവന്‍ ആദരിക്കുന്ന വ്യക്തി…
തിരുവല്ല എന്ന ചെറിയ ഗ്രാമത്തില്‍ നിന്ന് ഇത്രയും പ്രശസ്തിയിലേക്ക് വളര്‍ന്നത് സ്വന്തം കഠിനാധ്വാനവും, അര്‍പ്പണബോധവും കൊണ്ടാണ്…ഞങ്ങളുടെ പ്രിയ സുഹൃത്ത് ഡയാനയ്ക്ക്, നിങ്ങളുടെ എല്ലാം പ്രിയപ്പെട്ട നയന്‍താരയ്ക്ക് ഒരായിരം ജന്മദിനാശംസകള്…
17 വര്‍ഷത്തിലേറെയായി ഈ ഇന്‍ഡസ്ട്രിയില്‍ മുന്‍നിരയില്‍ തന്നെ പിടിച്ച് നില്‍ക്കുന്നത്.. അവിശ്വസനീയം… നിങ്ങളുടെ അര്‍പ്പണബോധത്തേയും പരിശ്രമത്തേയും ഞങ്ങള്‍ ബഹുമാനിക്കുന്നു സുഹൃത്തേ…
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...