Connect with us

മേനി പ്രദർശനവും ഗ്ലാമർ വേഷവും ചെയ്യില്ല; എന്റെ ആ തീരുമാനം! സിനിമയിൽ സംഭവിച്ചത്

Malayalam

മേനി പ്രദർശനവും ഗ്ലാമർ വേഷവും ചെയ്യില്ല; എന്റെ ആ തീരുമാനം! സിനിമയിൽ സംഭവിച്ചത്

മേനി പ്രദർശനവും ഗ്ലാമർ വേഷവും ചെയ്യില്ല; എന്റെ ആ തീരുമാനം! സിനിമയിൽ സംഭവിച്ചത്

2020 ലെ മികച്ച നടിമാരെ കുറിച്ച് ചോദിച്ചാൽ ആദ്യത്തെ പേര് ഉർവശിയുടേതായിരിക്കും. ഈ വർഷം പുറത്തിറങ്ങിയ നടിയുടെ മൂന്ന് ചിത്രങ്ങളും മികച്ച വിജയം നേടിയിരുന്നു. അവസാനം ഇറങ്ങിയ സുരറൈ പോട്ര് എന്ന ചിത്രം വന്‍ ഹിറ്റായിതിന് ശേഷം ഉര്‍വശിയുടെ അഭിനയ മികവിനെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ്.. നല്ല അഭിനേതാവ് എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. ഇപ്പോൾ ഇതാ ഹാസ്യ വേഷങ്ങളിൽ തിളങ്ങിയിരുന്ന താൻ എങ്ങനെ മുന്‍നിര നായികയായി മാറിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഉര്‍വശി . ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മേനി പ്രദർശനമുള്ള ഗ്ലാമര്‍ വേഷങ്ങളോ, ഇഴുകിയഭിനയിക്കേണ്ട റൊമാന്റിക് വേഷങ്ങളോ ചെയ്യില്ലെന്ന തന്റെ നിബന്ധനകള്‍ തമിഴ് സിനിമയില്‍ ഒരു ഘട്ടത്തില്‍ പ്രതിസന്ധിയായി വന്നിരുന്നു, മലയാളത്തില്‍ ഇത് പ്രശ്‌നമായിരുന്നില്ല, മൈക്കിള്‍ മദന കാമരാജന്‍ എന്ന സിനിമയിലൂടെ കമല്‍ സാര്‍ ഒരു ട്രെന്‍ഡ് തുടങ്ങി. നല്ല ഹ്യൂമര്‍ ചെയ്യേണ്ട നിഷ്‌കളങ്കമായ കഥാപാത്രങ്ങളായിരുന്നു അതിലെ രണ്ടു കഥാപാത്രങ്ങളുമെന്ന് ഉര്‍വശി പറയുന്നു. ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് കമല്‍ഹാസന്‍ ആണ് തന്നെ ഉപദേശിച്ചതെന്നും ഉര്‍വശി പറഞ്ഞു. ‘ നീ നന്നായി അഭിനയിക്കുന്ന നടിയാണ്. നല്ല കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുക, ഹ്യൂമര്‍ ചെയ്യുന്നതിന് നടിമാര്‍ പ്രത്യേകിച്ച് നായിക നടിമാര്‍ കുറവാണ് എന്നും അദ്ദേഹം പറഞ്ഞു തന്നു. ഭാഗ്യരാജന്‍ സാര്‍ എന്റെ ഗുരുവാണ്. അതിന് ശേഷം എന്റെ ഏറ്റവും വലിയ ഗുരുവാണ് കമല്‍ഹാസന്‍ സാര്‍,’ ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top