Connect with us

അമ്മയ്ക്ക് വേണ്ടി റിമയുടെ പുത്തന്‍ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

Malayalam

അമ്മയ്ക്ക് വേണ്ടി റിമയുടെ പുത്തന്‍ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

അമ്മയ്ക്ക് വേണ്ടി റിമയുടെ പുത്തന്‍ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

ശക്തമായ നിലപാടുകളും അഭിപ്രായങ്ങളും കൊണ്ട് നിരവധി ആരാധകരെയും വിമര്‍ശകരെയും സമ്പാദിച്ച താരമാണ് റിമ കല്ലിങ്കല്‍. തന്റെ അഭിപ്രായം എവിടെയും തുറന്ന് പറയുന്നതില്‍ റിമ മടി ഒന്നും കാണിക്കാറുമില്ല. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ്് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്ന്. എണ്‍പതുകളിലെ ഫാഷനെ പുനരാവിഷ്‌കരിക്കുന്ന തരത്തിലാണ് ചിത്രങ്ങള്‍. ‘അമ്മയുടെ പഴയ ആല്‍ബത്തിലെ ചിത്രങ്ങള്‍ ഓര്‍മ വരുന്നുണ്ടോ?, എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് റിമ ചോദിച്ചത്.

താരം തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെ എത്തി സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ സാധിച്ച താരാമാണ് റിമ. അഭിനയത്രി നര്‍ത്തകി, നിര്‍മ്മാതാവ് എന്നീ നിലകളില്‍ തന്റെ പേര് രേഖപ്പെടുത്താന്‍ റിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

More in Malayalam

Trending

Recent

To Top