മിനി സ്ക്രീനിന്റെ സ്വന്തം ‘സീത’ ഇനി ബിഗ്സ്ക്രീനിലേയ്ക്ക് സന്തോഷം പങ്കിട്ട് ധന്യ

ബിഗ് സ്ക്രീനിലൂടെയും മിനി സ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ധന്യ മേരി വര്‍ഗീസ്. സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ മിനി സ്ക്രീന്‍ രംഗത്ത് മുന്‍നിര നായികമാര്‍ക്കൊപ്പം ഇടം നേടിയിരിക്കുകയാണ്. 2006 ല്‍ തിരുടി എന്ന ചിത്രത്തിലൂടെയാണ് ധന്യ ബിഗ് സ്ക്രീനിലേയ്്ക്ക് എത്തുന്നത്. അവിടെ നിന്നും ഏറെ കഴിഞ്ഞായിരുന്നു മലയാളത്തിലേയ്ക്കുള്ള ധന്യയുടെ ചുവടുവയ്പ്പ്. നന്മ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയത്. നായികയായും സഹനടിയായും ധന്യ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് തന്റെ അഭിനയ മികവ് തെളിയിച്ചു.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സീതാ കല്യാണം എന്ന സീരിയലില്‍ സീത ആയി വേഷമിടുകയാണ് ധന്യ. ഇപ്പോള്‍ ഏറെ സന്തോഷമുള്ള വാര്‍ത്തയുമായാണ് ധന്യയും ഭര്‍ത്താവ് ജോണും എത്തിയിരിക്കുന്നത്. നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ബിഗ് സ്ക്രീനിലേയ്ക്ക് കാലെടുത്ത് വെയ്ക്കാന്‍ തയ്യാറെടുക്കുകയാണ് ധന്യ. അതും ടോവിനയ്ക്കും ഐശ്വര്യാ ലക്ഷ്മിയ്ക്കും ഒപ്പം. വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുന്നതിന്റെ ആവേശം ധന്യ തന്നെയാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ അറിയിച്ചത്. ധന്യയുടെ വാക്കുകള്‍ ഇങ്ങനെ,
ഏകദേശം 10 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഞാന്‍ വീണ്ടും ബിഗ് സ്ക്രീനിനു മുമ്പില്‍ വരാന്‍ പോകുന്നു. അതിന്റെ ആവേശം പറഞ്ഞറിയിക്കുവാന്‍ ആകില്ല. വെള്ളിത്തിരയില്‍ ഞാന്‍ അവസാനമായി എത്തിയത് പ്രണയം എന്ന ലാലേട്ടന് ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകളുടെ വേഷത്തില്‍ ആയിരുന്നു.
ഇന്നത്തെ യൂത്ത് ഐക്കണ്‍സ് ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരോടൊപ്പം ഒരു ചെറിയ വേഷം ചെയ്യാന്‍ പോകുന്നു. ഒരുപാട് സന്തോഷം ഉണ്ട്. ഉയരെ എന്ന ചിത്രത്തിന് ശേഷം മനു അശോകന് ആണ് ‘കാണെക്കാണെ’ ഒരുക്കുന്നത്. മാത്രമല്ല എന്റെ മുന്‍ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ ആല്‍ബി ഉള്‍പ്പെടെ പരിചിതരായ നിരവധിപേര്‍ക്കൊപ്പം വീണ്ടും വര്‍ക്ക് ചെയ്യാന്‍ കഴിയുന്നതിലും ഒരുപാട് സന്തോഷമുണ്ട്. പിന്തുണച്ച കാണെക്കാണെ ചിത്രത്തിന്റെ മുഴുവന്‍ ടീമിനും നന്ദി അറിയിക്കുന്നു. എന്നായിരുന്നു ധന്യ പറഞ്ഞത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ സഹോദരന് ഡിക്സന് വിവാഹിതനായതിന്റെ സന്തോഷവും ധന്യ പങ്കുവെച്ചിരുന്നു. ഡിക്സന് വിവാഹിതനായി, എല്ലാം മനോഹരമായി നടന്നു എന്നു പറഞ്ഞാണ് ധന്യ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഈ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...